Friday, 27 January 2012

പാര്‍ലിമെന്ററി ജനാധിപത്യവും സിവില്‍ സമൂഹവും

(മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 2012 ജനുവരി 15 ലക്കത്തില്‍ 'അണ്ണാ ഹസാരെ: അടിപതറിയ ആള്‍ക്കൂട്ടം'' എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനം.)

2011-ല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, ലോകശ്രദ്ധ തന്നെ പിടിച്ചു പറ്റിക്കൊണ്ട് ഉയര്‍ന്നുനിന്ന അന്നാഹസാരെ പ്രതിനിധാനം ചെയ്ത സിവില്‍ സമൂഹപ്രസ്ഥാനം വര്‍ഷാവസാനത്തോടെ, താത്ക്കാലികമായിട്ടെങ്കിലും തിരശ്ശീലയ്ക്ക് പിന്നിലേക്കു പിന്‍വാങ്ങാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. അതൊടൊപ്പം ഈ പ്രസ്ഥാനം സൃഷ്ടിച്ച രാഷ്ട്രീയാനുഭവങ്ങള്‍ ഇന്ത്യയിലെ ജനാധിപത്യ സമൂഹത്തിന് രണ്ടുപാഠങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാവുന്ന വിധം ആവശ്യമായ നിയമനിര്‍മ്മാണങ്ങള്‍ നടത്താനുള്ള പ്രതിബദ്ധതയോ ശേഷിയോ നമ്മുടെ പാര്‍ലിമെന്റിനില്ലെന്നുള്ള പാഠമാണ് ഇപ്പോള്‍ തെളിഞ്ഞു വന്നിരിക്കുന്നത്. സിവില്‍ സമൂഹപ്രസ്ഥാനം പാര്‍ലമെന്ററി വ്യവസ്ഥയെ തുരങ്കം വെയ്ക്കുകയാണെന്ന പാര്‍ലമെന്റംഗങ്ങളുടെയും ഭരണപ്രതിപക്ഷ പാര്‍ട്ടികളുടെയും ആരോപണം അടിസ്ഥാനരഹിതമാണെന്നും ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ തെളിയിച്ചിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഈ രണ്ടു അനുഭവപാഠങ്ങളും നിര്‍ണ്ണായകമായ ദിശാസൂചനകള്‍ നല്‍കുന്നുണ്ടെന്നാണ് ഈ ലേഖകന്റെ വിലയിരുത്തല്‍.
       അഴിമതിയിലും   കെടുകാര്യസ്ഥതയിലും അധികാരദുര്‍വിനിയോഗത്തിലും മുങ്ങിനില്‍ക്കുന്ന പാര്‍ലമെന്ററി രാഷ്ട്രീയസംവിധാനത്തെ ശുദ്ധീകരിക്കാന്‍ വേണ്ടി ഒന്നും ചെയ്യാനുള്ള സന്നദ്ധതയോ കഴിവോ പാര്‍ലിമെന്റിനില്ലെന്നുള്ള സിവില്‍ സമൂഹപ്രതിനിധികളുടെ ആരോപണം സാധൂകരിക്കപ്പെടുംവിധമാണ് പാര്‍ലമെന്റിനുള്ളില്‍ തന്നെ നടന്ന സംഭവവികാസങ്ങള്‍ പരിണമിച്ചത്. അന്നാഹസാരെ ചൂണ്ടിക്കാണിച്ചതുപോലെ തികച്ചും ദുര്‍ബലമാക്കപ്പെട്ട ഒരു ലോക്പാല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ട് അതുപോലും പാസാക്കിയെടുക്കാന്‍ കഴിയാതെ പോയതിന്റെ പേരില്‍ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ലമെന്റ് മൊത്തത്തില്‍ തന്നെയാണ് കുറ്റവാളിയായി നില്‍ക്കുന്നത്. കേന്ദ്രസര്‍ക്കാരിന് നേതൃത്വം നല്‍കുന്ന യു.പി.എയ്ക്ക് കൂടുതല്‍ ഉത്തരാദിത്വമുണ്ടെങ്കിലും പാര്‍ലമെന്റില്‍ സാന്നിദ്ധ്യമുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിക്കും, പാര്‍ലമെന്റിനെ ഇവ്വിധം അപഹാസ്യമായ അവസ്ഥയിലെത്തിച്ചതിന്റെ  ഉത്തരവാദിത്വത്തില്‍  നിന്ന് ഒഴിഞ്ഞുമാറാനാവില്ല.
             നാലുദശകത്തിലധികം കാലമായിട്ട് നമ്മുടെ പാര്‍ലമെന്റ് അവഗണനാപൂര്‍വ്വം തട്ടിക്കളിച്ച അഴിമതി വിരുദ്ധ നിയമനിര്‍മ്മാണം അഥവാ ലോക്പാല്‍ ബില്ല് പൊതുജനമദ്ധ്യത്തിലേക്ക് കൊണ്ടുവരാനും സമീപകാല ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കേന്ദ്രവിഷയമാക്കിമാറ്റാനും അന്നാടീമിന് കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. ഇന്ത്യയിലെ സിവില്‍ സമൂഹപ്രസ്ഥാനത്തിന്റെ  ആദ്യവിജയം  തന്നെയാണത്. അന്നാഹസാരെയുടെ ഒന്നും രണ്ടും നിരാഹാരത്തിന്, നേരിട്ടും നെറ്റ് വര്‍ക്കുകളിലൂടെയും ലഭിച്ച വന്‍ജനപിന്തുണ കേന്ദ്രസര്‍ക്കാരിനെയും രാഷ്ട്രീയപാര്‍ട്ടികളെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയാണുണ്ടായത്. ഏറെ അപക്വമായ രീതിയില്‍ സര്‍ക്കാര്‍ വലിയ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായപ്പോള്‍, സിവില്‍ സമൂഹത്തിന്റെ ഇത്തരം ഇടപെടല്‍ തങ്ങളുടെ അധികാരകുത്തകയെ തകര്‍ക്കുന്നതിലേക്കാണ് നയിക്കുക എന്ന വേവലാതിയാണ് മിക്കവാറും രാഷ്ട്രീയപാര്‍ട്ടികള്‍ പ്രകടിപ്പിച്ചത്. പതുക്കെ ഞെട്ടലില്‍ നിന്ന് മുക്തമായ ഭരണപക്ഷവും പ്രതിപക്ഷവും രാഷ്ട്രീയക്കളികളിലേയ്ക്കാണ് നീങ്ങിയത്. ഹസാരെയുടെ രണ്ടാമത്തെ നിരാഹാരവേളയില്‍ പ്രതിപക്ഷപാര്‍ട്ടികളെല്ലാം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ അന്നാടീമിനൊപ്പം നിന്നതുകാരണം, ഒരു ഒത്തുതീര്‍പ്പുഫോര്‍മുലയായി പാര്‍ലമെന്റിന്റെ പൊതുവികാരപ്രമേയം പാസാക്കിക്കൊണ്ട് നിരാഹാരം അവസാനിപ്പിക്കാനായി. അപ്പോഴേയ്ക്കും അഴിമതിക്കെതിരായി ശക്തമായ ഒരു ബില്‍ ഉണ്ടാകണമെന്ന ആവശ്യം അഖിലേന്ത്യാ തലത്തില്‍ തന്നെ ഒരു പൊതുജനവികാരമായി മാറിക്കഴിഞ്ഞിട്ടുണ്ടെന്ന തിരിച്ചറിവാണ് ഭരണപ്രതിപക്ഷ പാര്‍ട്ടികളെ ഒന്നടങ്കം ആ ഒത്തുതീര്‍പ്പുഫോര്‍മുലയിലേക്ക് നയിച്ചത്. ലോക്പാല്‍ ബില്ലില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനസംഗതികളെ സംബന്ധിച്ചായിരുന്നു ആ ഒത്തുതീര്‍പ്പു പ്രമേയം. ലോക്പാല്‍ മോഡലില്‍ സംസ്ഥാനങ്ങളില്‍ ലോകായുക്ത നടപ്പിലാക്കുന്നത് നിര്‍ബന്ധമാക്കുക, കേന്ദ്രസര്‍ക്കാരിലെ എല്ലാ വിഭാഗം ഉദ്യോഗസ്ഥരെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരിക, ഒരു സേവനാവകാശ നിയമം കൊണ്ടുവരിക എന്നീ കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതായിരുന്നു പ്രസ്തുത പ്രമേയം. അപ്പൊഴും പ്രധാനമന്ത്രിയെയും സി.ബി.ഐ.യെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരികപോലുള്ള അന്നടീമിന്റെ നിര്‍ദ്ദേശങ്ങള്‍ അവശേഷിച്ചിരുന്നു. എങ്കിലും പാര്‍ലമെന്റ് മൊത്തത്തില്‍ ഇത്രത്തോളം മുന്നോട്ടുവരുന്നത് ശ്രദ്ധേയമായ ഒരു സംഭവവികാസം തന്നെ ആയിരുന്നു.
             പരമാധികാരം  പാര്‍ലമെന്റില്‍  തന്നെ നിക്ഷിപ്തമായിരിക്കുമ്പോഴും ജനങ്ങളുടെ അഥവാ സിവില്‍ സമൂഹത്തിന്റെ ആഗ്രഹാഭിലാഷങ്ങളെ മാനിക്കാന്‍ പാര്‍ലമെന്റിന് ബാധ്യതയുണ്ടെന്ന സംഗതി എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അംഗീകരിക്കുന്നുണ്ട് എന്ന രീതിയിലുള്ള വിശദീകരണങ്ങളും പുറത്തുവരാന്‍ തുടങ്ങി. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ സിവില്‍ സമൂഹത്തിന് പുതിയൊരു ഇടം അംഗീകരിക്കപ്പെടുന്ന സുപ്രധാന ചുവടുവെയ്പുതന്നെയായിരുന്നു അത.് അപ്പോള്‍ പോലും സിവില്‍ സമൂഹത്തിന് അങ്ങിനെ ഒരു ഇടം ഔപചാരികമായി അംഗികരിച്ചുകൊടുക്കുന്നത് പാര്‍ലമെന്ററി സമ്പ്രദായത്തിന് ദോഷകരമായിരിക്കും എന്ന ചിന്താഗതി തന്നെയാണ് പാര്‍ലമെന്റ് അംഗങ്ങളിലും അവരുടെ പാര്‍ട്ടികളിലും മേധാവിത്വം പുലര്‍ത്തുന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഘടനയില്‍ ഇത്തരമൊരു പുതിയ ഇടം കണ്ടെത്തുക എന്നത് എളുപ്പമായിരിക്കില്ല എന്നകാര്യവും വിസ്മരിച്ചുകൂടാ. പാര്‍ലമെന്ററി  ജനാധിപത്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ സിവില്‍ സമൂഹത്തിന് പുതിയൊരു ഇടം എന്നത് ഗൗരവസ്വഭാവമുള്ള അജണ്ടയായി മാറ്റാന്‍ കഴിഞ്ഞിരിക്കുന്നു എന്നത് തന്നെയാണ് 2011-ല്‍ ഇന്ത്യയിലെ സിവില്‍ സമൂഹപ്രസ്ഥാനം കൈവരിച്ച ചരിത്രപരമായ നേട്ടം.
ഈ രാഷ്ട്രീയ സംഭവവികാസങ്ങളുടെ ചരിത്രപരമായ പ്രാധാന്യം അംഗികരിക്കപ്പെടാതെ പോകാനിടയാകുംവിധം ഗൗരവമുള്ള അനവധി വിമര്‍ശനങ്ങളും വിലയിരുത്തലുകളും ഇതിനിടയ്ക്ക് ഉയര്‍ന്നുവരികയും ചെയ്തിട്ടുണ്ട്. സിവില്‍ സമൂഹപ്രസ്ഥാനത്തിന്റെ നേതൃത്വബിംബമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള അന്നാഹസാരെ എന്ന വ്യക്തിയെ കേന്ദ്രീകരിച്ചുകൊണ്ടാണ് വിമര്‍ശനങ്ങളില്‍ വലിയൊരു വിഭാഗം ഉയര്‍ന്നുവന്നിട്ടുള്ളത്. മഹാരാഷ്ട്രയിലെ റാലേഗാന്‍ സിദ്ധി എന്ന ഗ്രാമത്തില്‍ ഏതാണ്ട് നാലുദശകമായി കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുപോരുന്ന അന്നാഹസാരെ, ഒരു ഹിന്ദു ക്ഷേത്രത്തെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചതും ഹിന്ദുവായി ഇപ്പോഴും തുടരുന്നതും പഴയ കാല ഗ്രാമത്തലവനെപ്പോലെ പെരുമാറുന്നതും എല്ലാം ചൂണ്ടിക്കാണിച്ച് അദ്ദേഹം ഒരു ഹിന്ദുത്വവാദിയും സവര്‍ണ്ണമേധാവിയും ജനാധിപത്യവിരുദ്ധനുമെല്ലാമാണെന്ന് സമര്‍ത്ഥിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനം രാജ്യത്തെ അപകടകരമായ ദിശയിലേക്കാണ് നയിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിമര്‍ശനം. ജനാധിപത്യവല്‍ക്കരണത്തിന്റെ കാര്യത്തില്‍ ഇപ്പോഴും പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ ബഹുജനങ്ങളെ അണിനിരത്തുന്നതിന് നേതൃത്വബിംബങ്ങള്‍ ആവശ്യമാണെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ അന്നാടീമിലെ മറ്റംഗങ്ങള്‍ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. ഒരു ബിംബമായി അദ്ദേഹം അവരോധിക്കപ്പെടുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഒരു നിമിത്തമാവുകയായിരുന്നു. സിവില്‍ സമൂഹപ്രസ്ഥാനത്തിന്റെ ആശയരൂപീകരണത്തില്‍ അദ്ദേഹത്തിന് പങ്കുണ്ടെങ്കിലും അത് നിര്‍ണ്ണായകമല്ല. അതുകൊണ്ട് തന്നെ അന്നാഹസാരെയുടെ വ്യക്തിപരമായ പശ്ചാത്തലവും സ്വഭാവവിശേഷങ്ങളും ചൂണ്ടിക്കാട്ടി സിവില്‍ സമൂഹപ്രസ്ഥാനത്തെ വിലയിരുത്താന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല.
            തനതായ ഒരു ഉള്‍വിളിയുടെ അടിസ്ഥാനത്തില്‍ കുടുംബജീവിതവും വ്യക്തിജീവിതവും ഉപേക്ഷിച്ച് സാമൂഹ്യസേവനത്തിന് വേണ്ടി സ്വയം അര്‍പ്പിച്ച മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ നിന്നും അദ്ദേഹത്തിന്റെ ഗ്രാമത്തിന്റെ കഥയില്‍ നിന്നും ചോദ്യം ചെയ്യപ്പെടാനാവാത്തതാണ് അദ്ദേഹത്തിന്റെ സാമൂഹ്യപ്രതിബദ്ധത എന്ന് വ്യക്തമായി കാണാന്‍ കഴിയും. അദ്ദേഹം ഒരു ഹിന്ദുമതവിശ്വാസിയായതും ആ വിശ്വാസത്തില്‍ തുടരുന്നതും ഒരു കുറ്റമോ തെറ്റോ ആണെന്ന് പറയാനാവില്ല. മതവിശ്വാസിയായതുകൊണ്ടുമാത്രം  ഒരാള്‍ മതാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താവാകുന്നില്ല. ഒരു മതവിശ്വാസിയെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തല്പരകക്ഷികള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ടാകാം. പക്ഷേ, സംഘപരിവാര്‍ രാഷ്ട്രീയത്തിന് അദ്ദേഹം ഒരിക്കലും കീഴടങ്ങിയിട്ടില്ലെന്ന് തന്നെയാണ് കാണാന്‍ കഴിയുന്നത്. അതേസമയം ആധുനിക രീതിയിലുള്ള ജനാധിപത്യവല്‍ക്കരണ പരിശീലനമൊന്നും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. രാഷ്ട്രീയ  സിദ്ധാന്തങ്ങളോ  പ്രത്യയശാസ്ത്രങ്ങളോ സ്വാംശീകരിച്ചിട്ടുമില്ല. അതിന്റെയെല്ലാം ഗുണവും ദോഷവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ പ്രകടമാണുതാനും. ഈ പരിമിതികളെല്ലാം ഉള്ളപ്പോഴും ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തെ ആകര്‍ഷിക്കാവുന്ന ഒരു നേതൃത്വബിംബം തന്നെയാണ് അദ്ദേഹമെന്ന് തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഹസാരെയെ മുന്‍നിര്‍ത്തിയതില്‍ അന്നാടീമിന് തെറ്റുപറ്റിയെന്ന് പറയാനാവില്ല.
ഇന്നത്തെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന താരതമ്യേന മെച്ചപ്പെട്ട മതേതര സാമൂഹ്യാന്തരീക്ഷത്തിന് ശക്തമായ അടിത്തറ പാകിയ മഹാത്മാഗാന്ധിയുടെ മതസൗഹാര്‍ദ്ദദേശീയവാദത്തിന്റെ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കാതെ സവര്‍ണ്ണ ഹിന്ദുത്വവാദിയായി അദ്ദേഹത്തെ ചിത്രീകരിച്ചവരാണ് ഇവിടത്തെ പുരോഗമനവാദികള്‍. ഗാന്ധിയന്‍ മതസൗഹാര്‍ദ്ദനിലപാട് സ്വാതന്ത്ര്യസമരകാലത്തുടനീളം ആര്‍.എസ്. എസ്സിനെ   പ്രാന്തവല്‍ക്കരിച്ചുനിര്‍ത്തിയതാണന്നും അതുകൊണ്ടുതന്നെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും തിരിച്ചറിയാത്തവരാണ് ഇത്തരക്കാരില്‍ പലരും ഇപ്പോഴും. അതുകൊണ്ടുതന്നെ സമാനനിലപാടുകള്‍ ഇക്കാലത്ത് പ്രചരിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഏറെ വിജയിച്ചെന്നു വരില്ല.
       അന്നാഹസാരെയുടെ ആദ്യത്തെ രണ്ടു നിരാഹാര സന്ദര്‍ഭങ്ങളിലും പിന്തുണയുമായി നേരിട്ട് എത്തിയവരില്‍ ഭൂരിപക്ഷവും മധ്യവര്‍ഗ്ഗക്കാരായിരുന്നു എന്നാണ് മറ്റൊരു വിമര്‍ശനം. രാം ലീലാ മൈതാനിയില്‍ എത്തിയ പതിനായിരക്കണക്കിന് ജനങ്ങളില്‍ 65 ശതമാനം മധ്യവര്‍ഗ്ഗക്കാര്‍ 15 ശതമാനം തൊഴിലാളികള്‍ 10 ശതമാനം ഗ്രാമീണര്‍ എന്നെല്ലാമാണ് ചില സര്‍വ്വെക്കാര്‍ കണ്ടെത്തിയതെത്ര. ഇതില്‍ അസ്വാഭാവികമായിട്ടൊന്നുമില്ല. ഇന്ത്യന്‍ സമൂഹത്തില്‍ മധ്യവര്‍ഗ്ഗ ജീവിതനിലവാരം പുലര്‍ത്തുന്നവര്‍ 50-60 ശതമാനം വരും. വെള്ളക്കോളര്‍ ജീവനക്കാരും വ്യവസ്ഥാപിത വ്യവസായങ്ങളിലെ തൊഴിലാളികളും കര്‍ഷകരുമെല്ലാം മധ്യവര്‍ഗ്ഗജീവിതനിലവാരം പുലര്‍ത്തുന്നവരാണ്. ഒരു ജനാധിപത്യസമൂഹത്തില്‍ സാമൂഹ്യരാഷ്ട്രീയ രംഗങ്ങളിലെല്ലാം ഈ ഭൂരിപക്ഷ വിഭാഗത്തിന് നിര്‍ണ്ണായക പങ്കാളിത്തം ഉണ്ടാവുക സ്വാഭാവികം മാത്രം. ഇവിടെ നേരിട്ടുപിന്തുണ നല്‍കിയവരെ കൂടാതെ, നെറ്റ് വര്‍ക്കുകളിലൂടെ പിന്തുണനല്‍കിയ ദശലക്ഷക്കണക്കിന് പേരിലും മധ്യവര്‍ഗ്ഗത്തിന് മുന്‍തൂക്കമുണ്ടാവാന്‍ സാധ്യതയുണ്ട്. ഇന്ത്യയെപ്പോലുള്ള ഒരു വിശാല ജനാധിപത്യ സമൂഹത്തില്‍ സിവില്‍ സമൂഹ പ്രസ്ഥാനത്തിന്റെ പിന്തുണക്കാരില്‍ മധ്യവര്‍ഗ്ഗത്തിന് മുന്‍തൂക്കം വരുന്നു എന്നത് ഏതെങ്കിലും വിധത്തില്‍ പ്രസ്ഥാനത്തിന്റെ പ്രാധാന്യത്തിന് മങ്ങലേല്‍പ്പിക്കുന്നില്ല.
സിവില്‍ സമൂഹം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ത് എന്നുകൂടി വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ഒരു ജനാധിപത്യസൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമൂഹ്യവിഭജനം അധികാരം കയ്യാളുന്നവരും അല്ലാത്തവരും എന്നതാണ്. അധികാര സംവിധാനത്തിന്റെ ഭാഗമായി നില്‍ക്കുന്നവരെല്ലാം അധികാരം കയ്യാളുന്നവരാണ്. ആ സംവിധാനത്തിന് പുറത്തുള്ളവരെല്ലാം അധികാരമില്ലാത്തവരുമാണ്. അധികാര സംവിധാനത്തിന് പുറത്തുള്ളവരെല്ലാം ചേരുന്ന ബഹുഭൂരിപക്ഷമാണ് യഥാര്‍ത്ഥത്തില്‍ സിവില്‍ സമൂഹം. അധികാരസംവിധാനത്തിന്റെ ഭാഗമല്ലെങ്കിലും സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് അധികാരസംവിധാനത്തിന് മേല്‍ സ്വാധീനം ചെലുത്താന്‍ കഴിയാറുണ്ട്. പക്ഷേ അതുകൊണ്ടുമാത്രം അവര്‍ അധികാരി വര്‍ഗ്ഗമാകുന്നില്ല. എങ്കിലും ഈ വിഭാഗവുമായി ബന്ധപ്പെട്ട, പ്രത്യേകിച്ചും വിപണിയെ നിയന്ത്രിക്കുന്ന സംവിധാനങ്ങള്‍ അധികാര ഘടനയുടെ ഭാഗമാണെന്ന് കണക്കാക്കേണ്ടിയിരിക്കുന്നു.
സിവില്‍ സമൂഹത്തിന് ഇപ്പോഴും പൊതുവായി അംഗീകരിക്കപ്പെട്ട ഒരു നിര്‍വ്വചനം നിലവിലില്ലെന്നതാണ് വസ്തുത. പാര്‍ലമെന്ററി ജനാധിപത്യം ലോകവ്യാപകമായിതന്നെ നേരിട്ടുകൊണ്ടിരിക്കുന്ന ഘടനാപരമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സിവില്‍ സമൂഹം കൂടുതല്‍ വ്യക്തമായി നിര്‍വ്വചിക്കപ്പെടേണ്ടതുണ്ട്. കാരണം ജനാധിപത്യവ്യവസ്ഥ നേരിടുന്ന അപചയത്തിന് പരിഹാരം കാണുന്നതില്‍ സിവില്‍ സമൂഹത്തിന് കാര്യമായ പങ്കുവഹിക്കാനുണ്ട്. അധികാരസംവിധാനത്തിന് പുറത്തുള്ള സമൂഹത്തില്‍ പലവിധ സാമൂഹ്യസാംസ്‌കാരിക സംഘടനകളിലൂടെ ഒരു വിഭാഗം സംഘടിതരായിട്ടാണ് നിലനില്‍ക്കുന്നത്. വലിയൊരു ഭാഗം അസംഘടിതരായി തന്നെ തുടരുകയും ചെയ്യുന്നു. ഈ മേഖലയിലുള്ള വിവിധതരം സംഘടനകളുടെ കൂട്ടായ്മയാണ് സിവില്‍ സമൂഹമെന്ന് ചിലര്‍ നിര്‍വചിക്കുന്നുണ്ട്. പക്ഷേ, സിവില്‍ സമൂഹസങ്കല്പത്തെ അങ്ങനെ പരിമിതപ്പെടുത്താന്‍ പാടില്ല. അധികാരഘടനയ്ക്ക് പുറത്തുള്ള സംഘടിതരും അല്ലാത്തവരുമായ മുഴുവന്‍ സമൂഹവുമാണ് സിവില്‍ സമൂഹം. ജനാധിപത്യ സംവിധാനത്തിലെ അധികാരഘടനയ്ക്ക് സംഭവിക്കുന്ന അപചയങ്ങളെ നേരിടാന്‍ ഈ സിവില്‍ സമൂഹം കൂടുതല്‍ സജ്ജരാവുകമാത്രമേ തരമുള്ളൂ. ജനാധിപത്യപ്രക്രിയയിലെ സജീവഘടകം എന്ന നിലയ്ക്ക് സിവില്‍ സമൂഹത്തിന് ഏത് രീതിയിലുള്ള പങ്കാണ് വഹിക്കാന്‍ കഴിയുക എന്നത് ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു.
          കേരളത്തിലെപ്പോലെ വോട്ടുബാങ്കു രാഷ്ട്രീയം മുഴുവന്‍ സമൂഹത്തെയും പങ്കിട്ടെടുത്തിട്ടുള്ള സാഹചര്യത്തില്‍ സിവില്‍ സമൂഹത്തിന്റെ ഇടം ഏറെ പരിമിതമാണെന്ന ഒരു ധാരണ നിലവിലുണ്ട്. കേരളത്തില്‍ എന്ത് സിവില്‍ സമൂഹം എന്ന് ചില രാഷ്ട്രീയനേതാക്കന്മാര്‍ തന്നെ പരിഹസിക്കുന്നത് കേട്ടിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടിനേതാക്കന്മാര്‍ മാത്രമാണ് അധികാര സംവിധാനത്തിന്റെ ഭാഗമാകുന്നത്. ബാക്കിയുള്ളവരെല്ലാം സിവില്‍ സമൂഹത്തിന്റെ ഭാഗമാണ് യഥാര്‍ത്ഥത്തില്‍.  വോട്ടുബാങ്കിന്റെ  ഭാഗമാകുന്നതോടെ അധികാരഘടനയുടെ ഭാഗമാകുന്നു എന്ന മിഥ്യാബോധം സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. ജനാധിപത്യപ്രക്രിയയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഈ മിഥ്യാബോധം തകര്‍ക്കപ്പെടേണ്ടതുണ്ട്.
        അധികാര ഘടനയ്ക്ക് പുറത്തുള്ള സിവില്‍ സമൂഹത്തില്‍ എല്ലാതരം വര്‍ഗ്ഗങ്ങളിലും സാമൂഹ്യവിഭാഗങ്ങളിലും പെട്ടവര്‍ കാണും. അവര്‍ക്കെല്ലാം കൂടി ഒരുമിച്ചു നില്ക്കാനാവുമോ എന്ന ചോദ്യം പ്രസക്തമാണ്.  ജനാധിപത്യസമൂഹത്തില്‍  അത് സാധ്യമാണെന്നുതന്നെയാണ് ഉത്തരം. ചില വര്‍ഗ്ഗവിഭാഗങ്ങളുടെ പാര്‍ട്ടി എന്ന് പ്രഖ്യാപിച്ച നിലനില്‍ക്കുന്ന, വിപ്ലവം പ്രസംഗിക്കുന്ന പാര്‍ട്ടിയും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ തങ്ങളുടെ തല്പരവര്‍ഗ്ഗത്തിന്റെ വോട്ടുമാത്രം മതി എന്ന് പറയില്ലല്ലോ. എല്ലാവര്‍ഗ്ഗ, സാമൂഹ്യവിഭാഗങ്ങളുടെയും വോട്ടിന് വേണ്ടി അവര്‍ ശ്രമിക്കും. കിട്ടുന്നതെല്ലാം വാങ്ങുകയും ചെയ്യും. ജനാധിപത്യവ്യവസ്ഥയില്‍, അധികാരത്തില്‍  പങ്കാളികളാവണമെങ്കില്‍,  വര്‍ഗ്ഗ, സാമൂഹ്യവിഭജനങ്ങളെയെല്ലാം മറികടന്ന് വോട്ടുപിടിച്ചേ പറ്റൂ. നേരത്തെ ചൂണ്ടിക്കാണിച്ച സിവില്‍ സമൂഹത്തിന്റെ വര്‍ഗ്ഗ, സാമൂഹ്യവിഭജനങ്ങള്‍ക്കതീതമായ നിലനില്പ് സംഗതമാണെന്ന് ചുരുക്കം.
        സിവില്‍ സമൂഹത്തിന്റെ ഈ അതിവിപുലമായ സ്വഭാവത്തെ പ്രതിനിധാനം ചെയ്യുതല്ല, അന്നാഹസാരെയ്ക്കനുകൂലമായി പ്രതികരിച്ച ജനസഞ്ചയം എന്നതാണ് മറ്റൊരു വിമര്‍ശനം. മധ്യവര്‍ഗ്ഗമേ മുന്നോട്ടു വന്നുള്ളു എന്നതല്ല ഈ വിമര്‍ശകരുടെ വാദം. ദളിത് വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നില്ലെന്ന് മാത്രമല്ല, അവര്‍ക്കെതിരായിട്ടുള്ളതാണ് ഈ പ്രസ്ഥാനത്തിന്റെ ആശയപരമായ നിലപാടുകള്‍ എന്നതാണ് വിമര്‍ശനം. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ വി.പി. സിംഗ് സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ ഡല്‍ഹിയിലെ ഏറെ പുരോഗമനതീവ്രവാദങ്ങള്‍ക്ക്  ആധിപത്യമുണ്ടായിരുന്ന ജെ.എന്‍.യുവില്‍ പോലും ഭൂരിഭാഗം വിദ്യാര്‍ത്ഥികളും പിന്നോക്ക വിഭാഗങ്ങള്‍ക്ക് പുതുതായി സംവരണം ഏര്‍പ്പെടുത്തുന്നതിന് എതിരായി കലാപക്കൊടി ഉയര്‍ത്തി. ചില യുവാക്കള്‍ ആത്മാഹുതി വരെ ചെയ്തു. ആ സവര്‍ണ്ണവിഭാഗങ്ങളുടെ പിന്‍തുടര്‍ച്ചക്കാരാണ് സിവില്‍ സമൂഹത്തിന്റെ പേരില്‍ ഹസാരെയ്ക്ക് പിന്നില്‍ അണിനിരത്തയിട്ടുള്ളതെന്നാണ് വാദം. സിവില്‍ സമൂഹ പ്രസ്ഥാനത്തില്‍ അണിനിരന്നിട്ടുള്ള അനവധി ചെറുഗ്രൂപ്പുകളില്‍ ചിലത് ഇത്തരം നിലപാടുകള്‍ (ദളിത് പിന്നോക്ക സംവരണത്തിനെതാരായ നിലപാടുകള്‍) സ്വീകരിച്ചിട്ടുള്ളതാകാം. സിവില്‍ സമൂഹപ്രസ്ഥാനം എന്നത് എല്ലാ സാമൂഹ്യവര്‍ഗ്ഗവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതായതുകൊണ്ട്, ഇത്തരം വിഭാഗങ്ങളെ ഒഴിവാക്കാനായിട്ടുണ്ടാവില്ല. അത് സ്വാഭാവികമാണ്. അതേ സമയം അന്നാ ടീമിന്റെ ഔദ്യോഗിക നിലപാടുകളില്‍ ഇത്തരം പിന്തിരിപ്പന്‍ സമീപനം കടന്നു കൂടിയിട്ടുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. അങ്ങിനെ നോക്കുമ്പോള്‍ ഇത്തരം ആശയപരമായ വ്യതിയാനങ്ങള്‍ ഒട്ടുംതന്നെ സംഭവിച്ചിട്ടില്ലെന്ന് കാണാം. സിവില്‍ സമൂഹപ്രസ്ഥാനം അഴിമതി എന്ന ഒറ്റ മുദ്രാവാക്യത്തില്‍ കേന്ദ്രീകരിച്ചതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഒരു ജനാധിപത്യസമൂഹത്തിലെ ഏറ്റവും ഗൗരവസ്വഭാവമുള്ള പ്രശ്‌നമല്ല അഴിമതി. മാത്രമല്ല, അത് പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യാനാവില്ല. പ്രാദേശിക തലത്തില്‍ ജാഗ്രത പുലര്‍ത്തുന്ന സംഘടനകള്‍ക്ക് അഴിമതി തടയാനാകും. ബില്ല് പാസ്സാക്കിയതുകൊണ്ടൊന്നും പരിഹരിക്കാനാവില്ല. ഉന്നതങ്ങളിലെയും കോര്‍പ്പറേറ്റുകളിലെയും അഴിമതി തടയാന്‍ ലോക്പാലിനൊന്നും ചെയ്യാനാവില്ല. എന്നിങ്ങനെ പോകുന്നു ഇത്തരം വിമര്‍ശനങ്ങള്‍.
ഇന്ത്യന്‍ സമൂഹം നേരിടുന്ന എല്ലാ സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനായി സമഗ്രപദ്ധതി ആവിഷ്‌ക്കരിച്ചുകൊണ്ട് തുടങ്ങിയ ഒരു പ്രസ്ഥാനമല്ല ഇത്. ഇന്ത്യന്‍ ജനാധിപത്യം എത്തിനില്‍ക്കുന്ന പ്രത്യേക ദശാസന്ധിയോട് പ്രതികരിച്ചുകൊണ്ട് സ്വാഭാവികമായി ഉയര്‍ന്നുവന്ന ഒരു പ്രസ്ഥാനമാണിത്. ചെറുചെറു പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ടും തപ്പിത്തടഞ്ഞും യാദൃശ്ചികമായി കൂട്ടിമുട്ടിയുമൊക്കെയാണ് ഈ ടീം രൂപം കൊണ്ടത്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും 2 ജി സ്‌പെക്ടവും ചീഫ് ജസ്റ്റിസിനെതിരായ അഴിമതി ആരോപണവുമെല്ലാം കൂടി വന്നപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം അഴിമതിയാണെന്ന് ഭൂരിപക്ഷം സാധാരണക്കാര്‍ക്കും തോന്നിയതുപോലെ ഈ ടീമും അങ്ങിനെ ചിന്തിക്കുകയും ലോക്പാല്‍ ബില്ലിനെ കേന്ദ്രീകരിച്ച് സമരമാരംഭിക്കുകയുമായിരുന്നു.
ഇന്ത്യന്‍ ജനാധിപത്യത്തെ ശുദ്ധീകരിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ചിട്ടുള്ള ഒരു സിവില്‍ സമൂഹപ്രസ്ഥാനത്തിന് ഉണ്ടായിരിക്കേണ്ടതായ രാഷ്ട്രീയപക്വതയും ആശയപരമായ വ്യക്തതയും ഈ പ്രസ്ഥാനത്തിനില്ലെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഒന്നാമത്തെ നിരാഹാരം നടക്കുന്ന വേദിയിലേക്ക് ഉമാഭാരതിയെപ്പോലൊരു രാഷ്ട്രീയനേതാവ് വന്നുകയറിയപ്പോള്‍ ഒരു വട്ടം ചിന്തിക്കാതെ രാഷ്ട്രീയക്കാര്‍ വേദിയില്‍ വേണ്ടെന്ന് പറഞ്ഞ് ഹസാരെ അവരെ ഇറക്കിവിടുകയായിരുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമാണിതെന്ന പ്രതീതി സൃഷ്ടിക്കാന്‍ ആ സംഭവം ഏറെ സഹായിച്ചു. സന്യാസി രാംദേവ് കൂടുതല്‍ ആസൂത്രിതമായി സംഘടിപ്പിച്ച പ്രസ്ഥാനം പെട്ടെന്ന് തന്നെ ചീറ്റിപ്പോയത് ബി.ജെ.പിയുടെയും കൂട്ടരുടെയും പിന്തുണ അവര്‍ക്കുണ്ടെന്ന് വ്യക്തമായതോടെയാണ്. അതില്‍ നിന്ന് ഭിന്നമായി ഹസാരെ പ്രസ്ഥാനം കക്ഷിരാഷ്ട്രീയതാത്പര്യങ്ങള്‍ക്ക് അതീതമായി നിലകൊള്ളുന്നു എന്ന അന്തരീക്ഷമാണ് ഈ ജനപിന്തുണ നിലനിര്‍ത്താന്‍ സഹായകമായത്.
പാര്‍ലമെന്റിന്റെ സംയുക്ത പ്രമേയത്തിലൂടെ പ്രകടമാക്കിയ പൊതുവികാരത്തോട് ഒട്ടും നീതിപുലര്‍ത്താതെയാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ ബില്ല് അവതരിപ്പിച്ചത്. ബില്ല് തീരെ ദുര്‍ബലമാണെന്ന് പറഞ്ഞ് ഹസാരെ മൂന്നാമത്തെ നിരാഹാരത്തിന് നോട്ടീസ് കൊടുക്കുകയും ചെയ്തു. പക്ഷേ, ഇതിനിടയ്ക്ക് അന്നാ ടീം ഗുരുതരമായ പാളിച്ച വരുത്തി കഴിഞ്ഞിരുന്നു. ബില്ല് പാസ്സാക്കുന്നത് നീട്ടിക്കൊണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് കേന്ദ്രസര്‍ക്കാരിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സിനെതിരെ ഹരിയാനയിലെ  നിസ്സാര്‍  ഉപതെരഞ്ഞെടുപ്പില്‍ പ്രചരണത്തിനിറങ്ങുകയാണ് ഹസാരെയും സംഘവും ചെയ്തത്. അതോടെ, കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രസ്ഥാനം എന്ന പ്രതിച്ഛായ തകര്‍ന്നുവീണു. ആ വിഴ്ചയില്‍ നിന്ന് കരകയറാന്‍ കഴിയാത്ത വിധം വരാനിരിക്കുന്ന സംസ്ഥാനതെരഞ്ഞുടുപ്പുകളിലും കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ പരമാവധി ശ്രമിക്കുമെന്നാണ് അന്നാടീം പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതല്ല പ്രശ്‌നം.  പാര്‍ട്ടി  ഏതായാലും കക്ഷിരാഷ്ട്രീയസമീപനമാവുന്നു എന്നതാണ് പ്രശ്‌നം. അതോടെ ഇത്തരമൊരു പ്രസ്ഥാനത്തിന്റെ വിശാലമായ പ്രതിച്ഛായയാണ് തകര്‍ന്നടിഞ്ഞുപോയത്. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ല് പാസാക്കാനായി പ്രത്യേക ശൈത്യകാല സമ്മേളനം വിളിച്ചുചേര്‍ത്ത ദിവസം തന്നെ ഹസാരെ മുന്നാംവട്ട നിരാഹാരവും തുടങ്ങി. പക്ഷേ, ജനപിന്തുണ ഗണ്യമായികുറഞ്ഞത് പ്രകടമായിരുന്നു. ആരോഗ്യപ്രശ്‌നം പറഞ്ഞാണ് സമരം പിന്‍വലിച്ചതെങ്കിലും ജനപിന്തുണയിലെ കുറവ് തന്നെയായിരുന്നു അതിന് കാരണം. ഇനി ഹസാരെ ടീമിന് ജനപിന്തുണ തിരിച്ചുപിടിക്കുക എളുപ്പമാവില്ല.
         ഇന്ത്യന്‍ ജനാധിപത്യത്തില്‍ സിവില്‍ സമൂഹപ്രസ്ഥാനത്തിന്റെ പങ്ക് എന്തായിരിക്കണം എന്നതു സംബന്ധിച്ച് അന്നാ ടീമിന് വ്യക്തമായ ധാരണയൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴുമില്ല. ബി.ആര്‍.പി. ഭാസ്‌കര്‍, ആനന്ദ്, എന്‍.എം. പിയേഴ്‌സണ്‍, ഈ ലേഖകന്‍ തുടങ്ങി കേരളത്തിലെ അറിയപ്പെടുന്ന 20ല്‍ പരം സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകര്‍ കൂട്ടുചേര്‍ന്ന് ഫിഫ്ത് എസ്റ്റേറ്റ് എന്ന ഒരു പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയുണ്ടായി. ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യത്തെ താങ്ങിനിറുത്തുന്ന നാലു നെടുംതൂണുകള്‍ പരസ്പരം പ്രതിപ്രവര്‍ത്തിച്ച് സ്വയം അതിജീവനശേഷി സൃഷ്ടിക്കുമെന്ന് അടുത്ത കാലം വരെ കരുതപ്പെട്ടിരുന്നെങ്കിലും, സമീപകാല സംഭവവികാസങ്ങള്‍ ആ പ്രതീക്ഷയെ തകര്‍ക്കുകയായിരുന്നു. നാലു നെടുംതൂണുകളും ആടിയുലഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ അപചയത്തെ തടഞ്ഞുനിറുത്തണമെങ്കില്‍ ഒരു തിരുത്തല്‍ശക്തിയായി അഞ്ചാമതൊരു തൂണ് വളര്‍ന്ന് വരേണ്ടതുണ്ട്. സിവില്‍ സമൂഹമാണ് ഈ അഞ്ചാം തൂണിന്റെ ജോലി നിര്‍വ്വഹിക്കേണ്ടത്. അതാകട്ടെ, രാഷ്ട്രീയാധികാരമേഖലയിലേക്ക് പ്രവേശിക്കാതെ പുറത്തുനിന്നുകൊണ്ട് തിരുത്തല്‍ ശക്തിയായി മാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണം. ഇതാണ് ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന സങ്കല്പത്തിന് ഞങ്ങള്‍ നല്‍കിയ നിര്‍വ്വചനം. ഫിഫ്ത്ത് എസ്റ്റേറ്റ് അധികാര ഘടനയിലേക്ക് പ്രവേശിക്കുകയില്ലെന്നും അധികാരം ലക്ഷ്യമാക്കാതെ സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറെടുക്കുന്നവരുടെ ജാഗ്രതാസമിതികള്‍, പഞ്ചായത്തുതോറും,വാര്‍ഡ് തോറും രൂപീകരിച്ച് എല്ലാ തലത്തിലുമുള്ള ഭരണസംവിധാനം സുതാര്യവും കാര്യക്ഷമവുമാക്കിക്കൊണ്ട് അഴിമതിയും കെടുകാര്യസ്ഥതയും തടയാന്‍ ശ്രമിക്കുമെന്നുമാണ് പദ്ധതിയിട്ടിരിക്കുന്നത്. സിവില്‍ സമൂഹത്തില്‍ നിന്ന് ഉടലെടുക്കുന്ന ഈ അഞ്ചാം തൂണ് ജനാധിപത്യ സമ്പ്രദായത്തിന്റെ അവിഭാജ്യഘടകമായി മാറുകയും ചെയ്യും. ഇത്തരമൊരു തിരുത്തല്‍ പ്രക്രിയയില്ലാതെ പാര്‍ലമെന്ററി ജനാധിപത്യത്തിന് ചരിത്രിത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കാനാവില്ല. നിലവിലുള്ള അറിയാനുള്ള അവകാശം ബില്ലും ലോക്പാല്‍ ബില്‍ പാസായാല്‍ അതും പ്രായോഗികമായി ഉപകരിക്കപ്പെടണമെങ്കില്‍ ഇത്തരം ജാഗ്രതാ സമിതികളുടെ ശൃംഖലകള്‍ രാജ്യവ്യാപകമായിത്തന്നെ രൂപം കൊള്ളുകയും പ്രവര്‍ത്തനനിരതമാവുകയും ചെയ്യേണ്ടതുണ്ട്. ഇത്തരമൊരു സിവില്‍ സമൂഹ പ്രസ്ഥാനമാണ് ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന് ആവശ്യമായിട്ടുള്ളത്. അന്നാ ടീമിന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തിന് അങ്ങിനെയൊരു പ്രസ്ഥാനമായി സ്വയം രൂപാന്തരം പ്രാപിക്കാനാവുമോ എന്ന്  കാണേണ്ടിയിരിക്കുന്നു.  പ്രത്യയശാസ്ത്രപരമായ കടുംപിടുത്തങ്ങളൊന്നുമില്ലാതെ അനുഭവങ്ങളില്‍ നിന്ന് പഠിക്കാന്‍ തയ്യാറുള്ളവരാണ് ഈ ടീമെന്ന് പ്രത്യക്ഷത്തില്‍ കാണാവുന്നതുകൊണ്ട് അത്തരമൊരു സാധ്യത തള്ളിക്കളഞ്ഞുകൂടാ.


        ബജറ്റ് സമ്മേളനത്തില്‍ തന്നെ ലോക്പാല്‍ ബില്‍ പാസ്സാക്കിയെടുക്കും എന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെ സര്‍ക്കാര്‍ വക്താക്കള്‍ ആവര്‍ത്തിച്ചു പറയുന്നത് അംഗീകരിച്ചാല്‍ തന്നെ പാസാകുന്ന ബില്‍ അഴിമതിതടയാന്‍ എത്രത്തോളം സഹായിക്കും എന്നത് വലിയ ചോദ്യം തന്നെയാണ്. ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ബില്‍ വിഭാവനം ചെയ്യുന്ന ലോക്പാല്‍ സംവിധാനം സ്വതന്ത്ര അസ്തിത്വമില്ലാത്തതും പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നില്ക്കുന്നതുമായിരിക്കും. ലോക്പാല്‍ അംഗങ്ങളെ നിയമിക്കുന്നത് സര്‍ക്കാരിന് മേധാവിത്വമുള്ള സംവിധാനമാണ്. സ്വതന്ത്രമായ അന്വേഷണ സംവിധാനമില്ല. മേലേതട്ടിലുള്ള ഉദ്യോഗസ്ഥര്‍ മാത്രമേ അന്വേഷണ പരിധിയില്‍ വരുന്നുള്ളൂ എന്നുമാത്രമല്ല അവര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് മുമ്പ് വകുപ്പുതലത്തില്‍ ഒരു പ്രാഥമിക അന്വേഷണം നടത്തണമെന്ന ഉപാധിയുണ്ട്. അപ്പോള്‍ അധികം കേസുകളും ലോക്പാല്‍ അന്വേഷണത്തിന് എത്തില്ലെന്ന് തന്നെയാണ് അതിന്റെ അര്‍ത്ഥം. ലോക്പാല്‍ അന്വേഷണം നടത്തുന്നതും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി മാത്രമാണുതാനും. ഇങ്ങനെ നോക്കുമ്പോള്‍ ഈ ബില്‍ പാസാക്കുന്നതുകൊണ്ട് അഴിമതിക്കെയിരായി ഫലപ്രദമായ ഒരു നടപടിയും പുതുതായി ഉണ്ടാവില്ലെന്ന് ചുരുക്കം. മേലേതട്ടിലുള്ള ഉദ്യോഗസ്ഥര്‍ കൂടുതല്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും.
        ലോക്‌സഭയില്‍    സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടായിരുന്നതുകൊണ്ട് പ്രതിപക്ഷം അവിടെ ബില്‍ പാസാകാന്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ രാജ്യസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നതുകണ്ട് പ്രതിപക്ഷം അനവധി ഭേദഗതികള്‍ കൊണ്ടുവന്ന് പ്രശ്‌നം സൃഷ്ടിക്കുകയാണ് ചെയ്തത്. സര്‍ക്കാരിന് സമ്മതമില്ലാത്ത ചില ഭേദഗതികള്‍ അവിടെ പാസാക്കിടെയുക്കാന്‍ പ്രതിപക്ഷത്തിന് കഴിയുമായിരുന്നു. അത് തടയാന്‍ വേണ്ടി സര്‍ക്കാര്‍ പക്ഷം രാജ്യസഭയില്‍ ബില്‍ വോട്ടിനിടുന്നത് ഒഴിവാക്കാനുള്ള നീക്കങ്ങളാണ് നടത്തിയത്. സംസ്ഥാന ലോകായുക്ത അനിവാര്യമാക്കുന്ന ഖണ്ഡിക പൂര്‍ണ്ണമായി എടുത്തുകളയണമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നിലപാട് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ച ഘടകമാണ്. ഇപ്പോള്‍, ആ ഖണ്ഡിക പൂര്‍ണ്ണമായി ഒഴിവാക്കാതെ, ഫെഡറല്‍ സംവിധാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന അധികാരത്തില്‍ കൈകടക്കാത്തവിധം മാറ്റങ്ങള്‍ വരുത്തി തൃണമൂലിന്റെ പിന്തുണ നേടി ബില്‍ പാസ്സാക്കിയെടുക്കാനാണ് ഭരണപക്ഷം ശ്രമം നടത്തുന്നത്. ഈ ഭേദഗതികള്‍ക്ക് ബില്ലിന്റെ പൊതുസ്വഭാവത്തില്‍ മാറ്റമൊന്നുമുണ്ടാവില്ല അത് തീരെ ദുര്‍ബലമായി തുടരുകതന്നെയായിരിക്കും.
അന്നാ ടീമിന്റെ ഭാഗത്തുനിന്ന് 34 ഭേദഗതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. അവയില്‍ നിന്ന് പ്രധാനപ്പെട്ട നാലെണ്ണമെങ്കിലും സര്‍ക്കാര്‍ സ്വീകരിക്കുകയാണെങ്കില്‍ അല്പമെങ്കിലും പ്രവര്‍ത്തനക്ഷമമായ ഒരു ലോക്പാല്‍ നിലവില്‍ വരുമെന്ന് ടീമിന്റെ വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ നാല് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ഇവയാണ്. ലോക്പാല്‍ അംഗങ്ങളെ തിരഞ്ഞെടുക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്നത് സര്‍ക്കാരില്‍ നിന്ന് സ്വതന്ത്രമായ സംവിധാനത്തിലൂടെയാക്കുക; സി.ബി.ഐയെ ലോക്പാലിന് കീഴില്‍ കൊണ്ടുവരികയോ അല്ലെങ്കില്‍ ലോക്പാലിന് സ്വതന്ത്ര അന്വേഷണ ഏജന്‍സി ഉണ്ടാക്കാന്‍ അവസരമൊരുക്കുകയോ ചെയ്യുക, മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും ലോക്പാല്‍ അന്വേഷണപരിധിയില്‍ ആക്കുക, സാധാരണ കുറ്റകൃത്യങ്ങള്‍ അന്വേഷണവിധേയമാക്കുന്ന രീതിയില്‍ തന്നെയുള്ള അന്വേഷണ സംവിധാനം ഉറപ്പുവരുത്തുക. അന്നാ ടീം നിര്‍ദ്ദേശിച്ചിട്ടില്ലാത്ത ഒരു പ്രധാന വിഷയം സി.പി.എം. മുന്നോട്ടുവെച്ചിട്ടുള്ള ഭേദഗതികളില്‍ ഉണ്ട്. സര്‍ക്കാരും കോര്‍പ്പറേറ്റുകളും തമ്മില്‍ ഉണ്ടാക്കുന്ന കരാറുകള്‍ ലോക്പാലിന്റെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നാണ് ആ നിര്‍ദ്ദേശം. സാധാരണ ഗതിയില്‍ കോര്‍പ്പറേറ്റുകള്‍ അഴിമതിയുടെ ഭാഗമാകുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ്. ആ സംവിധാനങ്ങളിലെ ഉദ്യോഗസ്ഥര്‍ അന്വേഷണപരിധിയില്‍ വരുമെന്നതുകൊണ്ട് ഇത്തരം കരാറുകളെല്ലാം അന്വേഷണപരിധിയില്‍ സ്വാഭാവികമായും വരുന്നതാണ്. എങ്കിലും അക്കാര്യം പ്രത്യേകം ഉറപ്പുവരുത്തുന്നത് നല്ലത് തന്നെയാണ്.
 ഇന്നത്തെ നിലയില്‍ ഇത്തരം പ്രയോജനപ്രദമായ നിര്‍ദ്ദേശങ്ങളൊന്നും സ്വീകരിക്കപ്പെടാതെ തന്നെയാവും ലോക്പാല്‍ ബില്‍ പാസാവുക. അതുകൊണ്ട് ഫലപ്രദമായ ഒരു ലോക്പാല്‍ ബില്ലിന് വേണ്ടിയുള്ള സിവില്‍ സമൂഹത്തിന്റെ സമരം ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെ തുടരേണ്ടി വരും എന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരം ഒരു സമരത്തിന് തുടക്കം കുറിക്കുകയും ബഹുജനശ്രദ്ധയിലേക്ക് ഗൗരവപൂര്‍വ്വം കൊണ്ടുവരികയും ചെയ്ത ചരിത്രപരമായ കടമയാണ് അന്നാഹസാരെയും സംഘവും നിര്‍വ്വഹിച്ചിട്ടുള്ളത്. അവര്‍ ഈ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ വിജയിച്ചാലും ഇല്ലെങ്കിലും സിവില്‍ സമൂഹപ്രസ്ഥാനം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരു നിര്‍ണ്ണായകഘടകമായിത്തീരും എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും.

Sunday, 22 January 2012

സത്യാന്വേഷണ ഭാഷണങ്ങള്‍-നിരൂപണം എസ. ഹരീഷ്



സത്യാന്വേഷണ ഭാഷണങ്ങള്
ആഴ്ചപ്പതിപ്പില് പ്രസിദ്ധീകരിച്ച കെവേണുവുമായുള്ള ദീര്ഘസംഭാഷണത്തിന്റെ പുസ്തകരൂപമാണ് 'ജനാധിപത്യത്തിന്റെ മനുഷ്യാനുഭവങ്ങള്.' ജനാധിപത്യത്തെപ്പറ്റിയുള്ള വേണുവിന്റെ വീക്ഷണങ്ങളുടെ പരിണാമങ്ങളെയാണ്  പുസ്തകം കാണിച്ചുതരുന്നതെന്ന് ലേഖകന്.
കേരളത്തില് സാധാരണ ബൗദ്ധികരംഗത്ത് വ്യാപരിക്കുന്നവരുടെ ചിന്താപദ്ധതികളെകെട്ടിനില്ക്കുന്ന ജലാശയത്തോടാണ് താരതമ്യപ്പെടുത്തേണ്ടത്ചലനാത്മകമല്ലാത്തതുകൊണ്ട് ദുഷിച്ചുനാറി കീടങ്ങള് പെരുകാനാണതിന്റെ വിധിതങ്ങളുടെ യൗവനകാലചിന്തകളില് മരിക്കുംവരെ മുറുകിപ്പിടിക്കുന്നതും പ്രതിരോധിക്കുന്നതും പൊതുസമൂഹം ഗുണപരമായ കാര്യമായി കാണുന്നുമുണ്ട്നിലപാടുമാറ്റം പ്രഖ്യാപിക്കാതെയുള്ള അവസരവാദപരമായ ഇടപെടലുകള്ക്കുനേരെ കണ്ണടയ്ക്കുകയും ചെയ്യുംയഥാര്ഥത്തില് ചിന്തകളുടെ ഉയര്ന്നരീതിയിലുള്ള തുടര്ച്ചയും നവീന ആശയങ്ങളോടുള്ള സഹിഷ്ണുതയും നിശിതമായ സ്വയംവിലയിരുത്തലും നിരന്തരമായ അന്വേഷണവുമാണ് ബുദ്ധിപരമായ സത്യസന്ധതയുടെ ലക്ഷണംസ്വന്തം ചിന്തയിലെ വൈരുധ്യങ്ങള് പരിഹരിക്കാനുള്ള നിരന്തരമായ പൊളിച്ചെഴുത്ത് അങ്ങനെയൊരാള് തുടരുന്നത് സത്യാന്വേഷണംതന്നെയാണ്കെവേണുവിന്റെത് ഒരുതരം സത്യാന്വേഷണമാണെന്ന്  പുസ്തകത്തില് അഭിമുഖകാരനായ കരുണാകരന് ഓര്മപ്പെടുത്തുന്നുമുണ്ട്നമ്മുടെ ബൗദ്ധികലോകത്ത് തനിയെ നടക്കുന്ന വേണുവിന്റെ ദശകങ്ങളോളമായി തുടരുന്ന അന്വേഷണത്തിന്റെ ക്രോഡീകരണമാണ്  പുസ്തകത്തിലൂടെ നടക്കുന്നത്ജനാധിപത്യവും മുതലാളിത്തവും അവ തമ്മിലുള്ള ബന്ധവും ആഗോളീകരണവും മാര്ക്സിസവും മലയാളിയുടെ യാഥാസ്ഥിതിക ഇടതുബോധവും ലിംഗനീതിയും മതവും ശാസ്ത്രവും ഉത്തരാധുനിക ചിന്തകളുമൊക്കെ ഇതില് ചര്ച്ചയ്ക്കുവരുന്നുബോധപൂര്വമായ നവീകരണപ്രക്രിയയാണ് മനുഷ്യനെ ജീവിവര്ഗത്തില് വ്യത്യസ്തനാക്കുന്നതെന്ന് ഓര്മിപ്പിക്കുന്നു.സ്വന്തം ചിന്താപദ്ധതിയുമായി വഴിമാറിനടക്കും മുന്പ് വേണു നേതൃസ്ഥാനം വഹിച്ച നക്സല്പ്രസ്ഥാനത്തിന്റെ അനുഭാവിയായിരുന്നു കഥാകൃത്തും കവിയുമായ കരുണാകരന്വേണുവിന്റെ ജീവിതത്തെയും ചിന്തകളെയും സൂക്ഷ്മമായി കണ്ടയാള്എഴുത്തുകാരുടെയും കലാകാരന്മാരുടെയും വലിയ പിന്തുണയുണ്ടായിരുന്ന മൂവ്മെന്റിന്റെ നേതാവും എഴുത്തുകാരനും കാലങ്ങള്ക്കുശേഷം നടത്തുന്ന സംഭാഷണത്തിന് കാവ്യനീതിയുണ്ട്.'അപ്പോള് കമ്യൂണിസം വരില്ലസ്വപ്നം മാത്രംകെ.വി.യുടെ ഇരുപത്തിയഞ്ചുവര്ഷത്തിലധികം കാലത്തെ ആശയും സ്വപ്നവുമാണ് കൈവിട്ടത്ശരിക്കും കമ്യൂണിസം സ്വപ്നംതന്നെയാണല്ലേ?'-കരുണാകരന്.'കമ്യൂണിസ്റ്റ് സ്വപ്നം ശരിക്കും കാല്പനികംതന്നെയാണ്അത് എല്ലാം തികഞ്ഞ ഒരു സാമൂഹ്യവ്യവസ്ഥയെക്കുറിച്ചുള്ളതാണ്അങ്ങനെയൊന്ന് ഒരിക്കലും സാധ്യമാവില്ലെന്നതുകൊണ്ടാണ്  സ്വപ്നം സാക്ഷാത്കരിക്കാനാവില്ലെന്നു പറയുന്നത്എന്ന് നിര്മമതയോടെ വേണുഏകദേശം ഒരേ വീക്ഷണങ്ങളിലേക്ക് എത്തിച്ചേരുമ്പോഴും വൈകാരികതലത്തില് ഇരുവരും പുലര്ത്തുന്ന വ്യത്യാസം രസകരമാണ് ജൈവസ്വഭാവംകൊണ്ടുകൂടിയാണ് അടുത്തകാലത്ത്ഏറ്റവും ചര്ച്ചചെയ്യപ്പെട്ട സംഭാഷണമായി ഇത് മാറിയതും.ഒരു കമ്യൂണിസ്റ്റുകാരന്റെ ജനാധിപത്യസങ്കല്പം മുതലുള്ള വേണുവിന്റെ പുനര്ചിന്തകളുടെ സഫലമായ തുടര്ച്ചയാണീ പുസ്തകംജനാധിപത്യത്തെ സൈദ്ധാന്തികമായി സമീപിക്കുന്നതിലൂടെ തന്റെ ചിന്തയ്ക്ക് കെട്ടുറപ്പും വരുംകാല രാഷ്ട്രീയരൂപങ്ങള്ക്ക് വലിയ സംഭാവനയുമാണദ്ദേഹം നല്കുന്നത്ജനാധിപത്യത്തിന്റെ ഏറ്റവും വ്യത്യസ്തമായ പരീക്ഷണശാലയാണ് ഇന്ത്യയെങ്കിലും രാഷ്ട്രീയപാര്ട്ടികള്ക്ക് ജനാധിപത്യത്തോടുള്ള സമീപനം ആശങ്കാവഹമാണ്ഗതികേടുകൊണ്ടാണ് ഇന്ത്യയിലെ മിക്ക രാഷ്ട്രീയപാര്ട്ടികളും ജനാധിപത്യപ്രക്രിയയില് പങ്കാളികളാകുന്നത്അറുപത്തഞ്ചുവര്ഷത്തെ ജനാധിപത്യാനുഭവം ഉണ്ടായിട്ടും ഉയര്ന്നതരത്തിലുള്ള ജനാധിപത്യം പേരിനെങ്കിലും ലക്ഷ്യമായി പ്രഖ്യാപിക്കാന് അവര് ശ്രദ്ധിക്കാറില്ലഇവിടത്തെ ഭാഷാദേശീയതകള് സ്വതന്ത്രരാജ്യങ്ങളായിരുന്നെങ്കില് ഭൂരിപക്ഷം സ്ഥലത്തും ഏകാധിപത്യം പുലര്ന്നേനെ.സ്ഥിരതയും ജനാധിപത്യബോധത്തിന്റെ ക്രമേണയുള്ള വളര്ച്ചയും ക്രിയാത്മകമായ പൊതുസമൂഹവും വലിയ ഉത്കണ്ഠകള്ക്ക് വകനല്കുന്നില്ലെങ്കില്പോലും ഇന്ത്യന് പാര്ലമെന്ററി സമ്പ്രദായം കനത്ത വെല്ലുവിളികള് നേരിടുന്നുണ്ട്വന്തോതിലുള്ള അഴിമതികള് കാരണം രാഷ്ട്രീയപാര്ട്ടികളോട് ജനങ്ങള്ക്ക് അകല്ച്ച വര്ധിക്കുന്നത്കുടുംബവാഴ്ചരാജ്യം മുഴുവന് വേരുകളുള്ള രാഷ്ട്രീയപാര്ട്ടികളുടെ അഭാവംചില സ്ഥലങ്ങളിലെങ്കിലും നിലനില്ക്കുന്ന ഭരണകൂട ഭീകരതജനകീയപ്രശ്നങ്ങളിലൂടെ ജനകീയ നേതൃത്വങ്ങളുയര്ന്നുവരാത്തത്വര്ധിച്ചുവരുന്ന പ്രതിരോധച്ചെലവ്ചില ജനവിഭാഗങ്ങളുടെ അന്യവത്കരണം തുടങ്ങി ആശങ്കപ്പെടുത്തുന്ന അനേകം കാര്യങ്ങളുണ്ട്സ്റ്റാലിനിസ്റ്റ്കാലത്തില് ജീവിക്കുന്ന ഇന്ത്യന് ഇടതുപക്ഷമാകട്ടെ പുതിയ വാതിലുകളൊന്നും തുറക്കുന്നുമില്ല.അതുകൊണ്ടുതന്നെ വേണു ബൂര്ഷ്വാ ജനാധിപത്യത്തെ നിലവില് സാധ്യമായതില് ഏറ്റവും മെച്ചപ്പെട്ട ഭരണകൂടരൂപമായി കാണുകയും ജനാധിപത്യത്തെ സിദ്ധാന്തീകരിക്കാന് ശ്രമിക്കുകയും ചെയ്യുന്നത് പ്രായോഗികരാഷ്ട്രീയത്തിന്റെ തലത്തിലും വ്യാപകമായി ചര്ച്ചചെയ്യേണ്ട കാര്യമാണ്ജനാധിപത്യത്തിന് നല്ല പ്രതിരോധകവചമാണീ പുസ്തകംജനാധിപത്യവും അതിന്റെ സ്വാഭാവിക കൂട്ടാളിയായ സ്വതന്ത്രവിപണിയും മോശപ്പെട്ട കാര്യമല്ലെന്ന് ഉരുവിട്ടുപഠിക്കാന് പ്രമുഖ രാഷ്ട്രീയപാര്ട്ടിനേതാക്കളെങ്കിലും തയ്യാറാകണംസര്ക്കാര്നിയന്ത്രിത സംവിധാനങ്ങളോട് അമിത പ്രതിപത്തിയും കോണ്ഗ്രസ്സുകാര്പോലും സോഷ്യലിസം പറയുകയും ചെയ്യുന്ന കേരളത്തിന്റെ ഫ്യൂഡല് ഇടതുപക്ഷമനസ്സ് വേണുവിന്റെ ചിന്തകളോട് അര്ഥവത്തായ സംവാദങ്ങള്ക്ക് ഇനിയും തയ്യാറായിട്ടില്ല.മാര്ക്സിസ്റ്റ്-ലെനിനിസ്റ്റ് രാഷ്ട്രീയപ്രയോഗപദ്ധതിയെ തള്ളിക്കളയുമ്പോഴും വൈരുധ്യാത്മക ലോകവീക്ഷണം തന്റെ ചിന്തയുടെ അടിസ്ഥാനമായി വേണു സ്വീകരിച്ചിരിക്കുന്നുവ്യക്തി-സമൂഹം വൈരുധ്യം പരിഹരിക്കാനായി ഉയര്ന്നുവന്ന രൂപമാണ് ജനാധിപത്യമെന്നും വിപണിയെന്നും തിരിച്ചറിയുന്നുസോവിയറ്റ് യൂണിയനിലെപ്പോലെ വിപണിയെ ഇല്ലാതാക്കുകയല്ല വേണ്ടത്സ്വന്തം നിയമങ്ങള്ക്കനുസരിച്ച് ചലിക്കാന് വിപണിയെ യഥേഷ്ടം തുറന്നുവിടുകയുമല്ലസമൂഹനിര്മിതിയായ വിപണിയില് ഫലപ്രദമായ സാമൂഹിക ഇടപെടല് സ്വാഭാവികമാണ്.നിലനില്ക്കുന്ന അടിസ്ഥാന വൈരുധ്യം വ്യക്തി-സമൂഹം വൈരുധ്യമാണെന്നും വര്ഗവൈരുധ്യം അതിന്റെ ഉത്പന്നം മാത്രമാണെന്നും വേണു തിരുത്തുന്നുമനുഷ്യചരിത്രത്തില് നിര്ണായകമായത് ഉപകരണങ്ങളുടെ കണ്ടുപിടിത്തത്തെക്കാളുപരി ഭാഷയുടെ ഉപയോഗമാണെന്ന് കണ്ടെത്തുന്നുമനുഷ്യസമൂഹനിര്മിതിക്ക് അടിസ്ഥാനം ഭാഷയാകുന്നുഭാഷയും സംഭാഷണവും അടിസ്ഥാന ജനാധിപത്യ പ്രക്രിയകളാണ്ഭരണകൂടേതര ജനാധിപത്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് വേണു ജനാധിപത്യത്തെ സിദ്ധാന്തവത്കരിക്കുന്നത്മനുഷ്യനുള്ളിടത്തോളംകാലം നിലനിലേ്ക്കണ്ടതാണ് ജനാധിപത്യംരാഷ്ട്രീയരൂപമെന്നനിലയില് പാര്ലമെന്ററി ജനാധിപത്യത്തെ വളരെ പ്രാഥമികതലത്തിലുള്ള ജനാധിപത്യ രാഷ്ട്രീയഘടനയായിട്ടേ വേണു കരുതുന്നുള്ളൂനിരന്തരമായ ജനകീയ ഇടപെടലുകളിലൂടെ അത് കൂടുതല് ഉയര്ന്ന രൂപത്തിലേക്ക് വികസിക്കുംഅതനുസരിച്ച് രാജ്യങ്ങള്ക്കിടയിലെ ജനാധിപത്യവും മാറ്റങ്ങള്ക്കു വിധേയമാകും.വൈരുധ്യാത്മക വീക്ഷണത്തെ മുന്നിര്ത്തിത്തന്നെ ദാര്ശനിക അന്വേഷണങ്ങളില് പുതിയ പാത തുറക്കാനും വേണു ശ്രമിക്കുന്നുണ്ട്മാര്ക്സിന്റെയും മാവോയുടെയും ചിന്തകളെയും ന്യൂട്ടോണിയന് മെക്കാനിക്സിനെയും ക്വാണ്ടം മെക്കാനിക്സിനെയും വിലയിരുത്തി അജൈവ ലോകത്തിലും ജീവലോകത്തിലും മനുഷ്യസമൂഹത്തിലുമുള്ള യാദൃച്ഛികത/അനിവാര്യത വൈരുധ്യത്തെ മനസ്സിലാക്കുന്നു.മാതൃഭൂമി ആഴ്ചപ്പതിപ്പില് പ്രസിദ്ധീകരിച്ച  സംഭാഷണം ഉയര്ത്തിയ ചര്ച്ചകളെക്കുറിച്ചും വിമര്ശനാത്മകമായി പഠിക്കേണ്ടതുണ്ട്ആനുകാലികങ്ങളിലെഴുതുന്നവരില് ഏറ്റവുമധികം വായനക്കാരുള്ളവരിലൊരാളാണ് കെവേണുപക്ഷേഅതില് ഭൂരിഭാഗവും അദ്ദേഹത്തിലെ മുന് നക്സലൈറ്റ് എന്ന പരിവേഷത്തോടും മാര്ക്സിയന് വിമര്ശനത്തോടുമൊക്കെ വൈകാരികമായും വിമര്ശനാത്മകമായും ഇടപെടുന്നവരാണ്കേരളത്തിലെ വായനക്കാരിലധികവും ഇടത് സ്വഭാവമുള്ളവരാണ്കമ്യൂണിസ്റ്റ് പ്രസ്ഥാനവും പുരോഗമന സാഹിത്യ പ്രസ്ഥാനവും ഗ്രന്ഥശാലാപ്രസ്ഥാനവുമൊക്കെ ആഴത്തില് സ്വാധീനിച്ചതുതന്നെ കാരണംഗൗരവമേറിയ ദാര്ശനിക പ്രശ്നങ്ങളോ രാഷ്ട്രീയപ്രശ്നങ്ങളോ ചര്ച്ചചെയ്യുന്ന ശീലം ഇവിടെയില്ലഎഴുത്തിന്റെ ഫിക്ഷണല് ആയ മൂല്യത്തിനാണ് പ്രാധാന്യമേറെഅതുകൊണ്ടുതന്നെ ജനാധിപത്യവത്കരണത്തിന് ആക്കംവര്ധിപ്പിക്കുന്ന തരത്തില് ഇതേക്കുറിച്ച് ഗൗരവമേറിയ ചര്ച്ച ഉയര്ന്നുവന്നിട്ടില്ലലോകമെമ്പാടും നടന്ന പരിഷ്കരണ പ്രക്രിയകളെത്തുടര്ന്ന് തൊണ്ണൂറുകളോടെ അവയോടൊപ്പം നീങ്ങിത്തുടങ്ങിയെങ്കിലും നമ്മുടെ ജനാധിപത്യ പാര്ട്ടികള് നേരിടുന്ന ബൗദ്ധിക പാപ്പരത്തം അതിനൊരു കാരണമാണ്അധികാരം പങ്കിടല്വേദിയായേ ജനാധിപത്യത്തെ അവര് കാണുന്നുള്ളൂതുടര്ച്ചയായ ഇടപെടലുകളിലൂടെ ജനാധിപത്യപ്രക്രിയയെ ആശാസ്യമായ രീതിയില് മാറ്റിത്തീര്ക്കേണ്ട പുതുതലമുറ പ്രസ്ഥാനങ്ങളിലും തുറന്ന സാമൂഹികക്കൂട്ടായ്മകളിലും ഇത്തരം കാര്യങ്ങള് എന്തുമാത്രം ചര്ച്ചയാകുന്നുണ്ട് എന്നും ചിന്തിക്കണംപ്രാദേശികതജാതിവര്ധിച്ച മതബോധംമായാത്ത ഫ്യൂഡല് സ്വഭാവം തുടങ്ങിയ കാരണങ്ങളാല് വൈവിധ്യമാര്ന്ന പരീക്ഷണങ്ങളെ ദിവസവും അഭിമുഖീകരിക്കുകയാണ് ഇന്ത്യന് പാര്ലമെന്ററി സമ്പ്രദായംഅതിലൂടെ കൂടുതല് ഉയര്ന്ന ജനാധിപത്യരൂപങ്ങള് ഉയര്ന്നുവരാനുള്ള താത്ത്വിക അടിത്തറ എന്നതരത്തില് വേണുവിന്റെ ചിന്തകള് വ്യാപകമായി ചര്ച്ചചെയ്യേണ്ടതുണ്ട്താന് പാര്ലമെന്ററി രാഷ്ട്രീയത്തില് പ്രവര്ത്തിച്ച കുറച്ചുകാലത്തെക്കുറിച്ച് വേണു ഇങ്ങനെ പറയുന്നുസത്യസന്ധവും തുറന്നതുമായ സമീപനവുമായി പാര്ലമെന്ററി രാഷ്ട്രീയത്തില് തുടരുക പ്രയാസമാണ്നമ്മുടെ ജനാധിപത്യസമ്പ്രദായത്തിലെ വലിയ വൈരുധ്യത്തെത്തന്നെയാണീ പ്രസ്താവന തുറന്നുകാട്ടുന്നത്അടിച്ചമര്ത്തല് ഭരണകൂടത്തില്നിന്ന് ജനാധിപത്യ ഭരണസംവിധാനത്തെ വേര്തിരിക്കേണ്ടത് സുതാര്യതയും സത്യസന്ധതയുമാണ്ഇവിടെയാകട്ടെ ഫ്യൂഡല് ശക്തികളെയും ജാതി-മത വോട്ട്ബാങ്കുകളെയും പ്രീണിപ്പിച്ച് അധികാരത്തിലേക്കെത്താനും അത് നിലനിര്ത്താനും നുണകളുടെ കൂമ്പാരംതന്നെ രാഷ്ട്രീയപാര്ട്ടികള്ക്ക് സൃഷ്ടിക്കേണ്ടിവരുന്നുകരുണാകരന്  പുസ്തകത്തിന്റെ ആമുഖത്തില് പറയുന്നതുപോലെ കാറ്റുപിടിച്ച തലയുമായി ഉയര്ന്നുനിന്ന രണ്ട് തലമുറകളെ കെവേണു സ്വാധീനിച്ചിട്ടുണ്ട്തികച്ചും അരാഷ്ട്രീയത ബാധിക്കാതെവിവേകത്തോടെ സാമൂഹികബന്ധങ്ങളിലിടപെടുന്ന ഒരു പുതിയ തലമുറ ഉയര്ന്നുവന്നാലേഅവരെ സ്വാധീനിച്ചാലേ വേണുവിന്റെ പുനര്ചിന്തകള് സഫലമാകൂ.'