Sunday 22 January 2012

മറ്റൊരു കേരളം എന്തുകൊണ്ട്? എങ്ങിനെ?


അമ്പതുകൊല്ലം പിന്നിടുന്ന ശാസ്ത്രസാഹിത്യപരിഷത്ത് 'മറ്റൊരു കേരളം'എന്ന മുദ്രാവാക്യം ഉയര്ത്തിക്കൊണ്ട്, ഇന്നത്തെ കേരളവ്യവസ്ഥയെക്കുറിച്ച് ഏറെ പരിതപിക്കുകയും നാളത്തെ കേരളത്തെക്കുറിച്ച് തികഞ്ഞ ആശയക്കുഴപ്പം പ്രകടമാക്കുന്ന അവ്യക്തപദ്ധതികള്അവതരിപ്പിക്കുകയും ചെയ്യുന്നതുകാണുമ്പോള്പരിഷത്തിന്റെ ഭാഗത്തുനിന്ന് ആഴത്തിലുള്ള സ്വയം വിമര്ശനപരമായ വിലയിരുത്തലുകള്പ്രതീക്ഷിച്ചുപോവുക സ്വാഭാവികമാണ്. പക്ഷേ, അങ്ങിനെയൊരു സമീപനം പരിഷത്തിന്റെ''വേണ്ടത് സാമൂഹ്യവികസനം'' എന്ന രേഖയിലെങ്ങും കാണാനില്ല. പരിഷത്തിന്റെയും അതിന്റെ വഴിക്കാട്ടിയായ പ്രസ്ഥാനത്തിന്റെയും നാളിതുവരെയുള്ള ഇടപെടലുകളെയെല്ലാം ന്യായീകരിക്കുന്ന  സമീപനമാണ് മുന്നിട്ടുനില്ക്കുന്നത്.
പരിഷത്തിന്റെ രേഖയെ ആസ്പദമാക്കാതെയും, മറ്റൊരു കേരളത്തെക്കുറിച്ചുള്ള സ്വന്തം കാഴ്ചപ്പാട് എഴുതാമെന്ന് നിര്ദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും, ലേഖകന്‍, പരിഷത്ത് രേഖയെ ആസ്പദമാക്കി കൊണ്ടുതന്നെയാണ് പ്രതികരണം കുറിക്കുന്നത്. ഇന്നത്തെ കേരളാവസ്ഥയെക്കുറിച്ചും ഭാവിസ്വപ്നത്തെക്കുറിച്ചും പറയുമ്പോള്ഉന്നയിക്കപ്പടേണ്ട വിഷയങ്ങളധികവും രേഖയില്ഉയര്ന്നു വന്നിട്ടുണ്ട് എന്നതുകൊണ്ട് അവയോട് പ്രതികരിക്കുന്നതാകും ഉചിതം.
പരിഷത്ത് രേഖയുടെ അടിസ്ഥാനപരമായ പരിപ്രേക്ഷ്യം ഒരു മാതൃകയായി പരിഗണിക്കപ്പെടാനിടയായ സവിശേഷമായ ഒരു സാമൂഹ്യവികസനം കാഴ്ചവെച്ച കേരളം ഇന്ന് നാനാമേഖലകളില്വന്അപചയത്തെ നേരിട്ടുകൊണ്ടിരിക്കുന്നു എന്നും ആഗോളവല്ക്കരണവും അതിന്റെ ഭാഗമായ നവലിബറല്നയങ്ങളുമാണ് അവസ്ഥയ്ക്ക് കാരണമെന്നുമാണ്. തന്മൂലം, മറ്റൊരു കേരളം സൃഷ്ടിക്കാന്വേണ്ടി സാമൂഹ്യാടിസ്ഥാനത്തിലും  സഹകരണാടിസ്ഥാനത്തിലുമുള്ള ഉല്പാദനരീതികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വിപണിയെയും കോര്പ്പറേറ്റ് മേധാവിത്തത്തെയും നിരാകരിക്കാനും മറികടക്കാനും തക്ക അന്തരീക്ഷം സൃഷ്ടിക്കാനാകുമെന്നും രേഖ പറയുന്നു. കേരളത്തിന് പറ്റിയ പുതിയൊരു സാമൂഹ്യമാതൃകയ്ക്ക് അടിത്തറ പാകാമെന്നാണ് സങ്കല്പം.
ഏറെ പ്രകീര്ത്തിക്കപ്പെടുന്ന കേരളമോഡലിന്റെ അവസ്ഥ എന്തായിരുന്നു ഇപ്പോള്എന്താണ് എന്ന് പരിശോധിച്ച് കൊണ്ടുതന്നെ വാദമുഖങ്ങളുടെ സാധുത വിലയിരുത്താം. 1940-കളിലെ ഐക്യകേരളകാലം മുതല്ക്കുള്ള രണ്ടുമൂന്നു ദശകങ്ങളില്ഉണ്ടായ സാമൂഹ്യരാഷ്ട്രീയ മുന്നേറ്റം കേരളീയ സമൂഹത്തിന്റെ രാഷ്ട്രീയവളര്ച്ചയിലെ സുപ്രധാനഘട്ടം തന്നെയായിരുന്നു. എല്ലാ അധ്വാനിക്കുന്ന ജനവിഭാഗങ്ങളും സംഘടിക്കുകയും അവകാശങ്ങള്പൊരുതി നേടുകയും ചെയ്തതുവഴി സമൂഹത്തിലുണ്ടായ മൊത്തത്തിലുള്ള സാമൂഹ്യമുന്നേറ്റം വമ്പിച്ചതായിരുന്നു. സാമൂഹ്യനവോത്ഥാനപ്രക്രിയയുടെ തുടര്ച്ചയെന്നോണം നടന്ന മുന്നേറ്റത്തില്പ്രധാന പങ്കുവഹിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സ്വാധീനം സ്ഥിതിസമത്വാശയങ്ങളുടെ വ്യാപനത്തിലേക്ക് മാത്രമല്ല ഇടതുപക്ഷ സര്ക്കാരുകള്നിലവില്വരുന്നതിലേക്കും ഇടതുപക്ഷ നയങ്ങള്നടപ്പിലാക്കപ്പെടുന്നതിലേക്കും നയിച്ചു. ആരോഗ്യ വിദ്യാഭ്യാസമേഖലകള്സാധാരണക്കാര്ക്ക് പ്രാപ്യമാകും വിധം സര്ക്കാര്ഇടപെടലുകള് പശ്ചാത്തലത്തില്സാധ്യമായതാണ്. ഇടതുപക്ഷം മുന്കൈ എടുത്തു നടപ്പാക്കിയ ഇത്തരം നയങ്ങള്എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഏറ്റെടുക്കുകയും കേരളത്തിന്റെ പൊതു നയങ്ങളായി തീരുകയും ചെയ്തു. എല്ലാത്തരം രാഷ്ട്രീയ നിലപാടുകളുള്ളവര്കേരളത്തിലുണ്ടെങ്കിലും കേരളീയ സമൂഹം പൊതുവെ ഇടതുപക്ഷാഭിമുഖ്യമുള്ള സമൂഹമായിമാറുകയും ചെയ്തു.
1970-കളില്കേരളത്തിലെ ആയുര്ദൈര്ഘ്യം, ശിശുമരണം, സാക്ഷരത തുടങ്ങിയ സാമൂഹ്യ സൂചകങ്ങളെ കേന്ദ്രീകരിച്ച് നടത്തപ്പട്ട ഗവേഷണ പഠനങ്ങള്കണ്ടെത്തിയത് വികസിതരാജ്യങ്ങളിലേതിനോട് കിടപിടിക്കാവുന്ന സാമൂഹ്യസൂചകങ്ങളാണ് കേരളത്തിലേതെന്നാണ്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സമൂഹത്തിന് ഇത്തരം സാമൂഹ്യാവസ്ഥ കൈവരിക്കാനായത് അസാധാരണ നേട്ടമായി ലോകനിലവാരത്തില്തന്നെ വിലയിരുത്തപ്പെട്ടു. അതാണ് കേരള മോഡല്എന്ന രീതിയില്പ്രസിദ്ധമായത്. 1980കളുടെ പകുതി ആയപ്പോഴേക്കും മോഡലിന്റെ അടിസ്ഥാനപരമായ ദൗര്ബല്യങ്ങള്‍  പുറത്തുവരാന്‍  തുടങ്ങി. ആരോഗ്യവിദ്യാഭ്യാസമേഖലകളുടെ ആധുനികവല്ക്കരണം മേഖലകളില്കൂടുതല്പണം നിക്ഷേപിക്കാന്സര്ക്കാരിനെ നിര്ബന്ധിതമാക്കി. എന്നാല്സര്ക്കാരിന്റെ പക്കല്പണമില്ലാതാനും. കാരണം. ദശകങ്ങളായിട്ട് സര്ക്കാരിന്റെ റവന്യൂവരുമാനത്തിന്റെ സിംഹഭാഗവും ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ സേവനമേഖലകളിലേക്ക് ഒഴുക്കുകയാണ് സര്ക്കാര്ചെയ്തത്. കൃഷി, വ്യവസായം, പരമ്പരാഗത വ്യവസായങ്ങള്എന്നീ ഉല്പാദനമേഖലകളുടെ വികസനത്തിന് വേണ്ടി സര്ക്കാരിന് ഒന്നും ചെയ്യാനായില്ല. തന്മൂലം റവന്യൂവരുമാനത്തില്വര്ദ്ധനവുണ്ടായില്ല. മേല്പ്പറഞ്ഞ സേവനമേഖലകള്ക്കുവേണ്ടി അതുവരെ മുടക്കിയ തോതില്പോലും പണം മുടക്കാന്സര്ക്കാരിന് കഴിയാത്ത അവസ്ഥ സംജാതമായി. സ്വയം നിലനില്ക്കാനാവാത്ത ഒരു മാതൃകയാണ് കേരള മോഡല്എന്ന് തെളിയുകയായിരുന്നു. 80കളില്ആരോഗ്യവിദ്യാഭ്യസമേഖലകളില്‍  സ്വകാര്യവല്ക്കരണത്തെ പ്രോത്സാഹിപ്പിക്കുകയല്ലാതെ മാര്ഗ്ഗമില്ലെന്ന ചര്ച്ച ഉയര്ന്നുവരികയും 90കളില്അത് നടപ്പിലാക്കി തുടങ്ങുകയും ചെയ്തത് പശ്ചാത്തലത്തിലാണ്.
ആര്ക്കും നിഷേധിക്കാനാകാത്ത വസ്തുതകള്തുറന്ന് അംഗീകരിച്ചുകൊണ്ട് പരിണാമത്തെക്കുറിച്ച് ഗൗരവപൂര്വ്വം വിലയിരുത്തല്നടത്തുകയാണ് ശാസ്ത്രസാഹിത്യ പരിഷത്ത് ചെയ്യേണ്ടിയിരുന്നത്. പക്ഷേ, പരിഷത്ത് ചെയ്യുന്നത് കേരള മോഡല്സങ്കല്പത്തെ പാടിപ്പുകഴ്ത്തുകയും കേരളീയ ഉല്പന്നമേഖലകള്മുരടിച്ചുപോയതിനെക്കുറിച്ച് വിലപിക്കുകയുമാണ്. കക്ഷി രാഷ്ട്രീയക്കാര്താല്ക്കാലിക സൗകര്യത്തിന് വേണ്ടി നടത്തുന്ന രാഷ്ട്രീയ വ്യായാമം പോലെ ആയിപ്പോയി ഇത്.
ആരോഗ്യവിദ്യാഭ്യാസമേഖലകള്സര്ക്കാര്ഉടമസ്ഥതയിലുള്ള പൊതുമേഖലമാത്രമായി നിലനിര്ത്തിപ്പോരുന്ന മുതലാളിത്ത രാജ്യങ്ങള്നിലവിലുണ്ട്. സോഷ്യല്ഡെമോക്രാറ്റിക് നിലപാടിന്റെ പിന്ബലത്തില്നിലനില്ക്കുന്ന ക്ഷേമരാഷ്ട്ര മുതലാളിത്തസമൂഹങ്ങള്പടിഞ്ഞാറന്യൂറോപ്പിലെ സ്കാന്ഡിസേവിയന്രാജ്യങ്ങളില്കാണാം. അവര്ക്കത് സാധ്യമാവുന്നത് കൃഷിയും വ്യവസായവും വ്യാപാരവുമെല്ലാം ജനാധിപത്യസമൂഹങ്ങള്ക്കു ചേരുംപടി ആരോഗ്യകരമായ മത്സരാധിഷ്ഠിത വിപണിക്ക് വിട്ടുകൊടുത്തുകൊണ്ട് മൂല്യവര്ദ്ധിത സമ്പത്തിന്റെ ഉല്പാദനം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോവുകയും ജനാധിപത്യപരമായ നിയമനിര്മ്മാണങ്ങളിലൂടെ എല്ലാ വിഭാഗങ്ങളില്നിന്നും കൃത്യമായ നികുതി വിഹിതം പിരിച്ചെടുക്കുകയും ചെയ്യുന്നതുകൊണ്ടാണ്. ഉല്പാദനമേഖല സജീവമായി പ്രവര്ത്തനക്ഷമമായിരിക്കുന്നതുകൊണ്ട് സേവനമേഖലകളെ പൊതുമേഖലയില്നിലനിര്ത്താന്മാത്രമല്ല, സാമൂഹ്യസുരക്ഷാ സംവിധാനങ്ങള്‍ (തൊഴിലില്ലായ്മാവേതനം, വാര്ദ്ധക്യകാലപെന്ഷന്തുടങ്ങിയവ) ഫലപ്രദമായ രീതിയില്പ്രവര്ത്തിപ്പിക്കാനും ആവശ്യമായ റവന്യൂ വരുമാനം സമാഹരിക്കാന്അവര്ക്കു കഴിയുന്നു. സ്വയം നിലനില്ക്കാന്കെല്പുള്ള രീതിയുടെ തലതിരിഞ്ഞ മാതൃകയായിരുന്നു കേരളമോഡല്‍. ഇവിടെ ഉല്പാദനമേഖലകളെ പ്രോത്സാഹിപ്പിക്കാന്കഴിഞ്ഞില്ലെന്നതിനേക്കാള്അവയെ ബോധപൂര്വ്വം മുരടിപ്പിച്ച് റവന്യൂ വരുമാനം ഇല്ലാതാക്കിക്കൊണ്ടാണ് സേവനമേഖലകളെ തീറ്റിപ്പോറ്റാന്ശ്രമിച്ചത്. ഉല്പാദനമേഖലകളെ മുരടിപ്പിച്ച് സേവനമേഖലകളെ സംരക്ഷിക്കാനാവില്ലെന്ന ലളിതമായ പാഠംപോലും കേരളമോഡലുകാര്ക്ക് ഉള്ക്കൊള്ളാനായില്ലെന്ന് ചുരുക്കം.
സര്ക്കാരിന്റെ സാമ്പത്തിക പിന്തുണലഭിക്കാതിരുന്നതുകൊണ്ട് മാത്രമല്ല കേരളത്തിലെ ഉല്പാദനമേഖല മുരടിച്ചുപോയത്. കാര്ഷികമേഖലകളിലും പരമ്പരാഗതവ്യവസായമേഖലയിലും  യന്ത്രവല്ക്കരണം അത്യന്താപേക്ഷിതമായിരുന്നു. പക്ഷേ, തൊഴില്നഷ്ടപ്പെടുമെന്നുപറഞ്ഞു ബോധപൂര്വ്വം യന്ത്രവല്ക്കരണം തടയപ്പെട്ടു. ഫലത്തില്‍, ഉള്ള തൊഴില്പോലും ഇല്ലാതാകുകയും ചെയ്തു. പക്ഷേ, ഇപ്പോഴും അനുഭവത്തില്നിന്ന് പാഠം പഠിക്കാന്ബന്ധപ്പെട്ടവര്ഇതുവരെ തയ്യാറായിട്ടില്ല. ആധുനികവല്ക്കരണത്തില്തൊഴിലിന്റെ പുനസംഘടനയില്അതുവഴി തൊഴില്വര്ദ്ധനവുമാണ് ഉണ്ടാവുക. കേരളത്തിലെ കയര്മേഖലതന്നെയാണ് നല്ല ഉദാഹരണം. തൊണ്ടുതല്ലുമെഷീന്പോലും അനുവദിക്കാതെ പരമ്പരാഗതരീതിയില്തൊഴില്വര്ദ്ധിപ്പിക്കാതെ മുരടിച്ചു നിന്ന കേരളത്തില്കയര്വ്യവസായരംഗത്ത് ആലപ്പുഴ ജില്ലയില്മാത്രം പരീക്ഷണാര്ത്ഥം ഭാഗികമായിട്ടെങ്കിലും യന്ത്രവല്ക്കരണം നടപ്പിലാക്കി. അവിടെ വന്തോതില്തൊഴില്വര്ധനവുണ്ടാവുകയും കയര്വ്യവസായം   പ്രതിസന്ധികളുണ്ടെങ്കിലും പിടിചചുനില്ക്കുകയും വളരുകയും ചെയ്തു. തൊണ്ടുതല്ലുമെഷീനുകള്പോലും അനുവദിക്കപ്പെടാതിരുന്ന  മറ്റെല്ലാ ജില്ലകളിലും കയര്സഹകരണസംഘങ്ങളെല്ലാം തകര്ന്നു തരിപ്പണമായിപ്പോവുകയും ചെയ്തു. കേരളത്തില്തുറന്ന കണ്ണുള്ള ആര്ക്കും കാണാവുന്ന അനുഭവപാഠം ഉള്ക്കൊള്ളാനും തിരുത്തലുകള്വരുത്താനും മണ്ടത്തരങ്ങള്ക്ക് നേതൃത്വം നല്കിയവര്ഇപ്പോഴും തയ്യാറായിട്ടില്ല. തൊഴില്സംരക്ഷിക്കാന്വേണ്ടിയാണ് തൊണ്ടുതല്ലുമെഷീനുകള്പോലും തടഞ്ഞതെന്ന്  ഇത്തരം  വിദ്വാന്മാര്‍  ഇപ്പോഴും പുലമ്പിക്കൊണ്ടിരിക്കുന്നതുകാണാം.
കാര്ഷികമേഖലയില്‍ 50കളിലും 60കളിലും ഇന്ത്യയില്ട്രാക്റ്റര്‍  പ്രചാരത്തില്വന്നിരുന്നുവെങ്കിലും ഇവിടെ 80കളില്ട്രാക്റ്റര്അനുവദിക്കുന്നതുതത്തെ ഉഴവുകാര്ക്ക് നോക്കുകൂലി കൊടുക്കണമെന്ന വ്യവസ്ഥയിലാണ്. കൊയ്ത്തുമെതിയന്ത്രങ്ങള്ഭാഗികമായിട്ടെങ്കിലും അനുവദിക്കുന്നത് 1990കളിലും 21-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമാണ്ഇപ്പോള്പോലും കുട്ടനാട്ടില്കൊയ്ത്തുയന്ത്രത്തിനുവേണ്ടി യൂണിയന്നേതാക്കള്ക്ക് അപേക്ഷ കൊടുത്ത് കാത്തിരിക്കണം കര്ഷകന്‍. ആവശ്യത്തിന് പോയിട്ട് 10 ശതമാനംപോലും കൊയ്ത്തുതൊഴിലാളികള്ഇല്ലാത്ത അവസ്ഥയിലാണ് കൊയ്ത്തുമെതിയന്ത്രങ്ങള്ക്ക് നിയന്ത്രണമെല്ലാം. ഇത് നിരുത്തരവാദിത്വത്തെക്കാള്സാമൂഹ്യദ്രോഹമാണ്.
കേരളത്തിലെ ഭൂപരിഷ്ക്കരണത്തെ ഏറെ മഹത്വവല്ക്കരിക്കുന്നുണ്ട് പരിഷത്ത്. സാധാരണ ബൂര്ഷ്വാവര്ഗ്ഗം ജന്മിത്തത്തിനെതിരായി സ്വീകരിക്കുന്ന നടപടിതന്നെയാണ് മറ്റെല്ലാ സംസ്ഥാനങ്ങളിലും എന്നപോലെ കേരളത്തിലും നടപ്പിലായത്. ഇവിടെ പ്രക്രിയ അല്പനേരത്തെ നടന്നുഎന്നുമാത്രം. ഇത്തരം ഭൂപരിഷ്ക്കരണത്തിന്റെ പ്രധാന ലക്ഷ്യം ഉല്പാദനവര്ദ്ധനവാണ്. ഇവിടെ വര്ദ്ധനവുണ്ടായില്ലെന്നുമാത്രമല്ല മൊത്തത്തിലുള്ള ഉത്പാദനം കുറയുകയുംചെയ്തു. അതേസമയം പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങള്വന്തോതില്ഉല്പാദനവര്ദ്ധനവ് കൈവരിച്ചു. 1972ല്പഞ്ചാബില്അകാലി സര്ക്കാര്നടപ്പിലാക്കിയ ഭൂപരിഷ്ക്കരണത്തില്ഭൂപരിധി കേരളത്തിലേതിനേക്കാള്അല്പമേ കൂടുതലായിരുന്നുള്ളൂ. വന്തോതില്യന്ത്രവല്ക്കരണം സാധ്യമായതുകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളില്കൊച്ചു പഞ്ചാബ് ഇന്ത്യയുടെ ധാന്യകലവറയായിത്തീര്ന്നു. കേരളത്തിലാണെങ്കില്ഭൂപരിഷ്ക്കരണകാലത്തുതന്നെ സംഘടിത തൊഴില്ശക്തി ഗണ്യമായ കൂലിക്കൂടുതല്നേടിയിരുന്നു. അത് ന്യായമായിരുന്നു. പക്ഷേ കൂലിക്കൂടുതലനുസരിച്ച് ഉല്പാദനക്ഷമത വര്ദ്ധിച്ചില്ലെങ്കില്കര്ഷകര്ക്ക് കൃഷി തുടര്ന്നുകൊണ്ടുപോകാനാവില്ല. യന്ത്രവല്ക്കരണം നടന്നിരുന്നുവെങ്കില്ഉല്പ്പാദനക്ഷമതയുടെ പ്രശ്നം പരിഹരിക്കപ്പെടുമായിരുന്നു. പക്ഷെ അതുണ്ടായില്ല. സ്വാഭാവികമായും കര്ഷകര്കൃഷി ലാഭകരമല്ലെന്നു പറഞ്ഞ് നാണ്യവിള കൃഷിയിലേക്ക് മാറുകയോ, ഭൂമി തരിശിടുകയോ ചെയ്യുന്ന രീതിയാണ് വളര്ന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഭൂപരിഷ്ക്കരണത്തെതുടര്ന്ന് യന്ത്രവല്ക്കരണവും ആധുനികവല്ക്കരണവും വഴി കൃഷിഭൂമി വര്ദ്ധിക്കുകയും തവണകള്വര്ദ്ധിക്കുകയും ചെയ്തപ്പോള്ഇവിടെ കൂടുതല്ഭൂമി തരിശ്ശായിക്കിടന്നു. കൃഷിയുടെതവണകളും കുറഞ്ഞു.
കേരളത്തിലെ  ഭൂപരിഷ്ക്കരണത്തില്‍  ജാതിപ്രശ്നം അവഗണിക്കപ്പെട്ടതുകൊണ്ട് കൃഷിഭൂമിയില്യഥാര്ത്ഥത്തില്അധ്വാനിച്ചിരുന്ന ദളിതര്ക്ക് കൃഷിഭൂമിയുടെ പങ്കൊന്നും ലഭിച്ചില്ല. ജാതിവ്യവസ്ഥയുടെ ചട്ടങ്ങള്പ്രകാരം ദളിതര്ക്ക് പാട്ടഭൂമികൈവശം വയ്ക്കാന്അവകാശം ഉണ്ടായിരുന്നില്ല. ജന്മി/ കുടിയാന്ബന്ധം അവസാനിപ്പിച്ചപ്പോള്ദളിതരല്ലാത്ത പിന്നോക്ക ജാതിക്കാര്ക്കോ ന്യൂനപക്ഷക്കാര്ക്കോ പാട്ടഭൂമി ലഭിച്ചു. ദളിതര്ക്ക് അവസാനം ലഭിച്ചത് വയല്വരമ്പുകളിലെ കുടികിടപ്പുമാത്രം. ഭൂപരിഷ്ക്കരണത്തെ വര്ഗ്ഗപരമായി മാത്രം സമീപിച്ചതുകൊണ്ട് ജാതിവ്യവസ്ഥ സൃഷ്ടിച്ച പ്രത്യേകാവസ്ഥ പരിഗണിക്കപ്പെട്ടില്ല. അല്ലെങ്കില്ദളിതര്ക്കുകൂടി പാട്ടഭൂമിയുടെ വിഹിതം ലഭിക്കുമായിരുന്നു. പ്രശ്നം പരിഹരിച്ചിരുന്നുവെങ്കില്കേരളത്തിലെ ഭൂപരിഷ്ക്കരണത്തിന് സവിശേഷത അവകാശപ്പെടാമായിരുന്നു.
ഉല്പാദനശക്തികളുടെ വളര്ച്ചയാണ് ചരിത്രത്തിന്റെ ചാലകശക്തി എന്ന് പഠിപ്പിച്ച കാള്മാര്ക്സിന്റെ അനുയായികള്കേരളത്തില്ഉല്പാദനശക്തികളെ ബോധപൂര്വ്വം തടഞ്ഞനിറുത്തുകയായിരുന്നു. ലോകത്തില്മറ്റെവിടെയെങ്കിലും ഇതുപോലെത്തെ ചരിത്രപരമായ മണ്ടത്തരങ്ങള്തുടര്ച്ചയായി സംഭവിച്ചിട്ടുണ്ടോ എന്നറിയില്ല. സാധ്യത കുറവാണ്. മറ്റൊരിടത്തും കമ്മ്യൂണിസ്റ്റുകാര്ചെയ്തിട്ടില്ലാത്ത ഒരു ചിന്താപദ്ധതി  ഇവിടെ  പ്രചരിപ്പിക്കപ്പെടുകയുണ്ടായി. ഉല്പാദനസംരംഭങ്ങളെല്ലാം മുതലാളിത്തപരവും മിച്ചമൂല്യം പിടിച്ചെടുക്കുന്ന ചൂഷണോപാധികളുമായതുകൊണ്ട് അത്തരം സംരംഭങ്ങളിലേര്പ്പെടുന്ന മുതലാളിമാര്ജനശത്രുക്കളും ആക്രമിക്കപ്പെടേണ്ടവരുമാണ് എന്ന ആശയം കേരളീയ സമൂഹത്തില്ആഴത്തില്വേരോടുംവിധം പ്രചരിപ്പിക്കപ്പെട്ടു. റഷ്യന്വിപ്ലവത്തിലും ചൈനീസ് വിപ്ലവത്തിലുമെല്ലാം ഇടത്തരം ദേശീയസ്വഭാവമുള്ള ബൂര്ഷ്വാസി വിപ്ലവത്തിന്റെ സഖ്യശക്തികളായിട്ടാണ് പരിഗണിക്കപ്പെട്ടത്. ഇവിടെ ഒരു പെട്ടിക്കടക്കാരന്പോലും മുതലാളിയും ജനശത്രുവുമായി പരിഗണിക്കപ്പെടുന്നു. ഒരു ബൂര്ഷ്വാവര്ഗ്ഗം ഇവിടെ തലപൊക്കുന്നതിന് മുമ്പുതന്നെ അവരെ തകര്ക്കാന്സജ്ജരായ ഒരു അധ്വാനിക്കുന്ന വര്ഗ്ഗവും അവരുടെ പാര്ട്ടിയും ഇവിടെ ഉണ്ടായി. ട്രേഡ്യൂണിയന്സമരങ്ങളെക്കാള് അന്തരീക്ഷമാണ് ആധുനിക വ്യവസായം വളരുന്നതിന് പ്രതിബന്ധമായത്. ഗള്ഫില്പോയി ചോര നീരാക്കി അധ്വാനിച്ച് കുറച്ച് പണമുണ്ടാക്കി തിരിച്ചുവന്ന് ഇവിടെ വ്യവസായമെന്തെങ്കിലും തുടങ്ങണമെന്ന് ആഗ്രഹിച്ചവരില്അധികംപേരും പണവുംകൊണ്ട് കോയമ്പത്തൂരിലേക്കും ബാംഗ്ലൂരിലേക്കുമെല്ലാം പോകാനിടയായത് ഇവിടെ ഒരു മുതലാളിയും ജനശത്രുവുമായി അവതരിയ്ക്കേണ്ടെന്നു കരുതിയാണ്.
ഇവിടെ കൃഷിയും പരമ്പരാഗതവ്യവസായങ്ങളും മുരടിച്ചതും ആധുനിക വ്യവസായം വളരാതിരുന്നതും ആഗോളവല്ക്കരണംകൊണ്ടോ ഉദാരവല്ക്കരണംകൊണ്ടോ ഒന്നുമല്ല. ആഗോളവല്ക്കരണംകൊണ്ട് പരോക്ഷമായി വലിയ നേട്ടങ്ങള്ലഭിച്ച നാടാണ് കേരളം. സാമ്പത്തികമായി ഇപ്പോഴും മുരടിച്ചു നില്ക്കുന്ന കേരളത്തില്ജനങ്ങള്ക്ക് ഭേദപ്പെട്ട ജീവിതനിലവാരം പുലര്ത്താനാവുന്നത് ഗള്ഫ് പണംകൊണ്ടാണെന്ന് എല്ലാവരും അംഗീകരിയ്ക്കുന്ന കാരക്യമാണ്. ആഗോളവല്ക്കരണത്തിന്റേതായി വിലയിരുത്തപ്പെടുന്ന ഉദാരനയങ്ങള്നേരത്തെ മുതല്ക്കെ ഗള്ഫ് രാജ്യങ്ങളില്നിലനിന്നിരുന്നതുകൊണ്ടാണ്, അവിടെ പണിയെടുക്കുന്ന മലയാളികള്ക്ക് അവര്സമ്പാദിക്കുന്ന മുഴുവന്പണവും യാതൊരു നിയന്ത്രണവുമില്ലാതെ നാട്ടിലേക്ക് അയക്കാന്കഴിഞ്ഞത്. പണമില്ലായിരുന്നെങ്കില്കേരളം ഇന്നൊരു പട്ടിണിപ്രദേശമാകുമായിരുന്നു.
ഭൂതകാലത്തിന്റെ നേട്ടങ്ങള്ഒരിക്കലും അതേപടി തുടരുകയില്ല. 40- കളിലും 50-കളിലും പുരോഗമനപരമായ പങ്ക് വഹിച്ച സംഘടിതശക്തി ഇന്ന് മിന്നല്പണിമുടക്കിന്റേയും ഹര്ത്താലുകള്എന്ന് പേരിട്ട് നടത്തുന്ന ബന്ദിന്റേയും രൂപത്തില്ജനങ്ങളെ ദ്രോഹിക്കുമ്പോള്സാധാരണക്കാര്ക്ക് നിസ്സഹായരായി  നോക്കിനില്ക്കാനേ  കഴിയുന്നുള്ളൂ. യന്ത്രവല്ക്കരണംകൊണ്ട് തൊഴിലില്ലാതാവുന്നവര്ക്ക് നഷ്ടപരിഹാരം എന്ന നിലയ്ക്ക് തുടങ്ങിയ നോക്കുകൂലി ഇപ്പോള്പണിയെടുക്കാതെ കൊള്ളചെയ്യുന്ന ഗുണ്ടായിസമായി മാറിയിരിക്കുന്നു. ക്രെയിനും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് നടത്തുന്ന കയറ്റിറക്കു ജോലി നോക്കിനില്ക്കുന്നവര്ക്ക് ലക്ഷക്കണക്കിന് രൂപ നോക്കുകൂലി സര്ക്കാര്സംവിധാനങ്ങളില്നിന്നുതന്നെ നല്കേണ്ടിവരും വരെ കാര്യങ്ങള്എത്തിയിരിക്കുന്നുഎത്രമാത്രം  പ്രതിലോമപരമായ സാമൂഹ്യരാഷ്ട്രീയാന്തരീക്ഷമാണ് പുരോഗമനത്തിന്റെ മുഖം മൂടിയിട്ട് ഇവിടെ  രൂപംകൊണ്ടിരിക്കുന്നത്  എന്നതിന്റെ പ്രത്യക്ഷസൂചകങ്ങളാണിവയെല്ലാം.
ഇത്തരമൊരു അവസ്ഥയിലേക്ക് കേരളം എത്തിയത് എങ്ങനെ എന്നു വസ്തുനിഷ്ഠമായി വിലയിരുത്താതെ നാളത്തെ മറ്റൊരു കേരളത്തെക്കുറിച്ച് പറയാന്പരിഷത്തിന് എങ്ങനെ കഴിയും? പ്രത്യേകിച്ചും അവസ്ഥയ്ക്ക് കാരണമായ രാഷ്ട്രീയത്തെ പിന്തുണച്ചുപോന്ന ഒരു പ്രസ്ഥാനമെന്ന നിലയ്ക്ക്. മറ്റൊരു കേരളം എന്ന പരിഷത്ത് പരിപാടി യഥാര്ത്ഥത്തില്ഒരു രാഷ്ട്രീയപരിപാടിയാണ്. പരിഷത്തിനെപ്പോലെ ശാസ്ത്രീയസമീപനം ജനങ്ങളില്പ്രചരിപ്പിക്കുന്നതിനുവേണ്ടി രൂപംകൊണ്ട ഒരു സംഘടനയ്ക്ക് ഇങ്ങനെ ഒരു രാഷ്ട്രീയ പരിപാടി അവതരിപ്പിക്കേണ്ടിവരുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും ഉത്തരമില്ലാതെ അവശേഷിക്കുന്നു. യാഥാസ്ഥിതിക മാര്ക്സിസത്തില്കടിച്ചുതൂങ്ങുന്നില്ലെന്ന് വരുത്താനും പുതിയ യാഥാര്ത്ഥ്യങ്ങള്അംഗീകരിക്കുന്നുണ്ടെന്ന് കാണിക്കാനും ചില ശ്രമങ്ങള്നടത്തിക്കൊണ്ടാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അത് ഒട്ടേറെ ആന്തരികവൈരുദ്ധ്യങ്ങള്സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളില്നിന്ന് തുടങ്ങുന്ന ഒരു സമഗ്രസാമൂഹ്യ വികസനപദ്ധതി എന്ന ആശയത്തെ സാമൂഹ്യനീതി ലക്ഷ്യമാക്കുന്ന ആരും എതിര്ക്കുമെന്നു തോന്നുന്നില്ല. പക്ഷേ, ഇത്തരം ലക്ഷ്യസാക്ഷാല്ക്കാരവുമായി ബന്ധപ്പെട്ട ചരിത്രാനുഭവങ്ങള്ഏറെയുള്ളതുകൊണ്ട് ഏത് മാര്ഗമെന്ന രാഷ്ട്രീയനിലപാട് സുപ്രധാനമാണ്. എന്നാല്ഇക്കാര്യത്തില്കൃത്യമായ നിലപാട് അവതരിപ്പിക്കാതെ അവ്യക്തത നിലനിര്ത്തുന്ന രീതിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും ഭൂരിപക്ഷം ജനങ്ങളും രാഷ്ട്രീയനിലപാട് സ്വീകരിക്കുന്ന കേരളീയാന്തരീക്ഷത്തില്ഇത് ഒട്ടും ആരോഗ്യകരമല്ല. അരാഷ്ട്രീയവല്ക്കരണം വ്യക്തിനിഷ്ഠയുടെ ഭാഗമാണെന്ന് രേഖയില്പറയുന്നുണ്ട്താനും (പേജ് 19). അതാകട്ടെ ജനാധിപത്യത്തെ കൂടുതല്ആഴത്തിലാക്കേണ്ടതുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് വിശദീകരിക്കുന്നത്. അന്യരുടെ ആഗ്രഹങ്ങളെയും അഭിരുചികളെയും ബഹുമാനിക്കുന്നതിനെക്കുറിച്ചും പറയുന്നു. ജനാധിപത്യത്തിന്റെ  അന്തസത്തയായ പ്രതിപക്ഷബഹുമാനത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. പക്ഷേ, ഏകപാര്ട്ടി സ്വേച്ഛാധിപത്യം (തൊഴിലാളി വര്ഗ്ഗ സര്വ്വാധിപത്യം) ലക്ഷ്യമാക്കുന്ന ഒരു രാഷ്ട്രീയത്തിന് ഒരിക്കലും പ്രതിപക്ഷ ബഹുമാനം ഉള്ക്കൊള്ളാനാവില്ല. നാളിതുവരെ മേല്പ്പറഞ്ഞ രാഷ്ട്രീയത്തെ വിശ്വസ്തതയോടെ പിന്തുടര്ന്നുപോന്ന പരിഷത്ത് ഒരിക്കലും അങ്ങിനെത്തെ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് പറഞ്ഞ് പ്രശ്നം  പരിഹരിക്കാനാവില്ലഅത്തരമൊരു പ്രഖ്യാപിതരാഷ്ട്രീയനിലപാടുള്ള പാര്ട്ടിയുടെ ഫ്രാക്ഷന്നിയന്ത്രിക്കുന്ന സംഘടനയായി തുടര്ന്നു വന്നിട്ടുള്ള പരിഷത്ത് ജനാധിപത്യത്തെക്കുറിച്ച് പറയുന്നത് ഗൗരവപൂര്വ്വം പരിഗണിക്കുക എളുപ്പമല്ല. ഒരു സാമൂഹ്യരാഷ്ട്രീയവ്യവസ്ഥ എന്ന രീതിയില്ജനാധിപത്യത്തെ അംഗീകരിച്ചുകൊണ്ടാണോ സമഗ്രവികസന പദ്ധതി അവതരിപ്പിക്കുന്നത് എന്നറിഞ്ഞാലേ ജനാധിപത്യവിശ്വാസികള്ക്ക് പരിഷത്ത് നിലപാടുകളോട് അര്ത്ഥവത്തായി പ്രതികരിക്കാന്കഴിയൂ. അടവുപരമായി മാത്രം ജനാധിപത്യത്തെ അംഗീകരിക്കുന്ന രീതിതന്നെയാണോ പരിഷത്തിനുള്ളത് എന്നാണ് വ്യക്തമാക്കപ്പെടേണ്ടത്.
സ്വകാര്യസ്വത്തിനേയും വിപണിയേയുംകുറിച്ച് പറയുന്നിടത്തെല്ലാം ആശയക്കുഴപ്പമുണ്ട്.    ജനാധിപത്യത്തെ രാഷ്ട്രീയസാമൂഹ്യവ്യവസ്ഥയായി   അംഗീകരിച്ചാല്സ്വകാര്യസ്വത്തിനേയും വിപണിയേയും പൂര്ണ്ണമായി നിരാകരിക്കാനാവില്ല. അവയെ ജനാധിപത്യപരമായി സാമൂഹ്യമായി നിയന്ത്രിക്കാനേ പറ്റൂ. ജനാധിപത്യം അടിസ്ഥാനപരമായി സംരക്ഷിക്കപ്പെടും എന്ന് ഉറപ്പുവരുത്താതെയാണ്  പരിഷത്ത്  ഊന്നിപ്പറയുന്ന സാമൂഹ്യസംഘടനകളുടെ ഇടപെടല്ഉദ്ദേശിക്കുന്നതെങ്കില്അത് അപകടകരമായ പരിണാമത്തിലേയ്ക്ക് നയിക്കും. ഇന്ത്യയിലെ ജനാധിപത്യസമ്പ്രദായത്തിനുള്ളില്തന്നെ  അനുവദിക്കപ്പെട്ടിട്ടുള്ള സഹകരണസംഘങ്ങളുടെ ഇതുവരെയുള്ള അനുഭവം ഒട്ടും ആശാവഹമല്ല. സഹകാരികളുടേതായ പുതിയൊരു അധികാരി ചൂഷകവര്ഗ്ഗമാണ് ഉയര്ന്നുവന്നിട്ടുള്ളത്. മുന്സോഷ്യലിസ്റ്റുരാജ്യങ്ങളില്പൊതുമേഖലയില്വളര്ന്നുവന്നത് തികച്ചും ജനാധിപത്യവിരുദ്ധ, പ്രതിലോമസ്വഭാവമുള്ള ഒരു അധികാരിവര്ഗ്ഗമാണ്. ചരിത്രം ഇതുവരെ കണ്ടിട്ടുള്ളതില്വെച്ച് ഏറ്റവും പ്രതിലോമസ്വഭാവമുള്ള ഒരൂ ചൂഷകവര്ഗ്ഗമാണ് സോഷ്യലിസ്റ്റ് പൊതുമേഖലയിലൂടെ സൃഷ്ടിക്കപ്പെട്ടത് എന്ന പാഠം ഭാവിസമൂഹം ഗൗരവപൂര്വ്വം ഉള്ക്കൊള്ളേണ്ട ഒന്നാണ്. സാമൂഹ്യവല്കൃത സംഘടനകളുടെ പേരില്അധികാരസംവിധാനത്തിലേക്ക് നുഴഞ്ഞുകയറുന്ന അധികാരകേന്ദ്രങ്ങള്ജനാധിപത്യസമ്പ്രദായത്തെ തുരങ്കംവെയ്ക്കുന്നതിലേയ്ക്ക് നയിക്കുന്ന അനുഭവങ്ങളും ഇന്ത്യന്സാഹചര്യത്തില്ഉണ്ടാവുന്നുണ്ട്.
ജനാധിപത്യത്തിലൂടെ സാമൂഹ്യനീതി പരിഹരിക്കണമെങ്കില്ഭരണസംവിധാനം പൂര്ണ്ണമായി സുതാര്യമാവുക എന്നതാണ് നിര്ണ്ണായകം. ഭരണസംവിധാനത്തെ സുതാര്യമാക്കുന്നതിലൂടെ മാത്രമേ ജനാധിപത്യപരമായ സാമൂഹ്യവല്ക്കരണം സാധ്യമാകൂ. പരിഷത്തിന്റെ അന്വേഷണങ്ങള് ദിശയിലേക്ക് മുന്നേറുകയാണ് വേണ്ടതെന്നാണ് ലേഖകന്റെ  അഭിപ്രായംയാഥാസ്ഥിതിക സോഷ്യലിസ്റ്റുനിലപാടുകളില്നിന്ന് സ്വയം വിടുതല്നേടാന്പരിഷത്ത് നടത്തുന്ന ശ്രമങ്ങള്ഗുണാത്മകമാണെന്ന് അംഗീകരിച്ചുകൊണ്ടാണ് മുകളില്പറഞ്ഞ വിമര്ശനങ്ങള്ഉന്നയിക്കുന്നത് എന്നുകൂടി പറയട്ടെ. മുന്നോട്ടുള്ള ദിശയെ സംബന്ധിച്ച് കൂടുതല്വ്യക്തത വരുത്തിയാലേ സാമൂഹ്യവികസന പരിപാടിയുടെ വിശദാംശങ്ങളുടെ ചര്ച്ചയ്ക്ക് പ്രസക്തിയുള്ളൂ എന്നതുകൊണ്ട് ഇവിടെ നിറുത്തുന്നു.



കുറിപ്പ്
ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന മറ്റൊരു കേരളം പ്രചരണത്തിന്റെ ഭാഗമായി പ്രസിധീകരിക്കുനതിലെയ്ക്ക് എന്‍റെ ഒരു ലേഖനം ആവശ്യപ്പെടുകയുണ്ടായി. വിമര്‍ശനപരമായിട്ടാണ് എഴുതുകയെന്നും അവര്‍ക്ക് പ്രസിദ്ധീകരിക്കാന്‍ ബുധിമുട്ടായിരിക്കുമെന്നും ബന്ധപ്പെട്ടവരോട് പറഞ്ഞിരുന്നു. എന്നിട്ടും എഴുതാന്‍ നിര്‍ബന്ധിച്ചതിന്റെ  അടിസ്ഥാനത്തില്‍ എഴുതിയ ലേഖനമാണ് ഇതോടോപ്പമുള്ളത്. ലേഖനം കിട്ടിയപ്പോള്‍ അവസാനത്തില്‍നിന്ന് മൂന്നാമത്തെ ഖണ്ഡികയില്‍ അടയാളപ്പെടുത്തിയ ഭാഗം മാറ്റണമെന്നായി. ഫ്രാക്ഷന്‍ നിയന്ത്രണം യാഥാര്‍ധ്യമല്ലെന്നും ആരോപണം മാത്രമാണെന്നുമാണ് വാദം. അടുത്ത കാലം വരെയും ഫ്രാക്ഷന്‍ നിയന്ത്രണം നിലനിന്നിരുന്നു എന്ന് ആധികാരികമായി അറിയാവുന്നതുകൊണ്ടും ഇപ്പോഴും അത് ഔപചാരികമായി ഇല്ലാതായിട്ടില്ലെന്ന് ബോധ്യമുള്ളതുകൊണ്ടും ആ ഭാഗം തിരുത്താന്‍ ഈ ലേഖകന്‍ വിസമ്മതിച്ചു. ലേഖനം അവര്‍ പ്രസിധീകരിക്കെണ്ടെന്നും തീരുമാനിച്ചു. ആ ലേഖനം അതേപടിയാണ് ഇവിടെ ചേര്‍ത്തിട്ടുള്ളത്.

19 comments:

  1. "ഏകപാര്‍ട്ടി സ്വേച്ഛാധിപത്യം (തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം) എന്ന പ്രഖ്യാപിത രാഷ്ട്രീയനിലപാടുള്ള പാര്‍ട്ടിയുടെ ഫ്രാക്ഷന്‍ നിയന്ത്രിക്കുന്ന സംഘടനയായി തുടര്‍ന്നു വന്നിട്ടുള്ള പരിഷത്ത്" എന്ന ശ്രീ. വേണുവിന്റെ ആരോപണം വളരെ രസാവഹമായിട്ടുണ്ട്. പാര്‍ട്ടി ഫ്രാക്ഷനുകള്‍ (ഏതെങ്കിലും സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളുടെ പ്രത്യേകം ഗ്രൂപ്പുകള്‍) സംഘടിപ്പിക്കുക എന്നത് മിക്കരാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രത്യേകിച്ച് ഇടതുപക്ഷ പാര്‍ട്ടികളുടെ രീതിയാണ്. ഈ രീതി സി.പിഐ.എം, സി.പി.ഐ, സി.പി.ഐ.(എം.എല്‍) തുടങ്ങിയ പാര്‍ട്ടികള്‍ ചെയ്യാറുണ്ടെന്നാണ് കേട്ടിട്ടുള്ളത്. പരിഷത്തിലും ഇത്തരത്തിലുള്ള വിവിധ രഷ്ട്രീയ പാര്‍ട്ടികളുടെ അംഗങ്ങളും നേതാക്കളും അംഗങ്ങളും പ്രവര്‍ത്തകരുമായിട്ടുണ്ട്. അതത് പാര്‍ട്ടികള്‍ക്ക് അവരുടെ മെമ്പര്‍മാരായിട്ടുള്ള പരിഷത്തുകാരെ വിളിച്ചുകൂട്ടി ഫ്രാക്ഷനുകള്‍ സംഘടിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. അത് പരിഷത്തിനോ, മറ്റേതെങ്കിലും സംഘടനകള്‍ക്കോ അത്രയെളുപ്പം തടയാന്‍ കഴിയുമെന്ന് തോന്നുന്നുമില്ല.

    പക്ഷേ, പരിഷത്തിന്റെ നിലപാടുകള്‍ ഈ ഫ്രാക്ഷനുകളില്‍ എടുക്കുന്ന നിലപാടുകളാണ് എന്ന് തെളിവ് നല്‍കിയാല്‍ മാത്രമല്ലേ "പാര്‍ട്ടിയുടെ ഫ്രാക്ഷന്‍ നിയന്ത്രിക്കുന്ന സംഘടന” എന്ന വേണുവിന്റെ ആരോപണം ശരിയാകുന്നുള്ളു..?

    അത്തരത്തില്‍ ഫ്രാക്ഷന്റെ തീരുമാനപ്രകാരം കൈക്കൊണ്ട പരിപാടികളാണ് പരിഷത്ത് നടത്തിവരുന്നത്; പ്രത്യേകിച്ച്, പരിസ്ഥിതി രംഗത്തെ പ്രവര്‍ത്തനങ്ങള്‍, സാക്ഷരത, ജനകീയാസൂത്രണം, വിദ്യാഭ്യാസ – ആരോഗ്യ പ്രവര്‍ത്തനങ്ങള്‍, ഭൂമിപൊതു സ്വത്ത് ക്യാമ്പയിന്‍, ഇപ്പോഴത്തെ ക്യാമ്പയിന്‍ തുടങ്ങിയവ സി.പി.എം ന്റെ ഫ്രാക്ഷന്‍ തീരുമാനിച്ച് നടപ്പാക്കിയ കാമ്പയിനുകളാണ് എന്ന് വിശ്വസിക്കാന്‍ സാമാന്യ രാഷ്ടീയപരിജ്ഞാനമുള്ള ആര്‍ക്കും കഴിയില്ല. (ഇക്കാലത്ത് അച്യുതാനന്ദനും പണ്ട് ബാലാനന്ദനും പരിഷത്തുകാര്‍ വിദേശ ചാരന്മാരാണെന്ന് ആക്ഷേപിച്ചിട്ടുള്ളതും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്)

    അപ്രകാരമിരിക്കേ, വേണുവിനെപ്പോലുള്ള ഒരാള്‍ പരിഷത്തിനെതിരായി ഇത്തരം ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ (ആ ആരോപണം ഒഴികെയുള്ള മറ്റ് വിമര്‍ശന നിലവാരമുള്ളവ അതേപടി പ്രസിദ്ധീകരിക്കാം എന്ന് അറിയിച്ചിട്ടും) അത് കാശുമുടക്കി അച്ചടിച്ച് പ്രസിദ്ധീകരിക്കണമെന്ന് വാദിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത് എന്ന് വിശദമാക്കിയാല്‍ കൊള്ളാം.

    അബ്ദുള്ളക്കുട്ടി നിലവാരത്തിലുള്ള മറ്റ് വിമര്‍ശനങ്ങളെക്കുറിച്ച് പിന്നാലെ പ്രതികരിക്കാം...

    ReplyDelete
    Replies
    1. നീതിവിശേഷക്കാരനും ശാസ്ത്രശര്‍മനും ഷാജിയും സമാനവിമര്ശനങ്ങള്‍ ഉന്നയിക്കുന്നതു കൊണ്ട് അവര്‍ക്ക് ഒരുമിച്ച് നന്ദി പറയട്ടെ. മറുപടിയും. മൂന്നുപേരും പരിഷത്തില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിചിട്ടുണ്ട്. അതിന്‍റെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പരിഷത്തില്‍ ഫ്രാക്ഷന്റെ നിലനില്പ്പിനെക്കുറിച്ചു അവര്‍ ഉന്നയിച്ചിട്ടുള്ള വിമര്ശനങ്ങള്‍ ക്കെല്ലാം ഉചിതമായ മറുപടി പി.എം.മാനുവലിന്റെ കുറിപ്പിലുണ്ട്.പാര്‍ട്ടിയും ബഹുജന സംഘടനകളും തമ്മില്‍ ഫ്രാക്ഷന്‍ വഴി ഉണ്ടാക്കുന്ന ബന്ധം ഒട്ടും ലളിതവല്കൃതമല്ലെന്ന് തന്നെയാണ് മാനുവലിന്റെ വിശദീകരണം. കര്‍ക്കശമായ ലെനിനിസ്റ്റു ചട്ടക്കൂടുള്ള ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ രണ്ടു ദശകക്കാലം പ്രവര്‍ത്തിച്ച ഒരാളെന്ന നിലയ്ക്ക് എനിക്കും ഈ വിഷയത്തെക്കുറിച്ച് ഒരു ലളിതവല്കൃതധാരണയുമില്ല.ഞാന്‍ പറഞ്ഞത് നിഷേധിക്കാനാവാത്ത വസ്തതയാണെന്നാണ് സി.പി.എം.സംസ്ഥാന കമ്മിറ്റിയില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുള്ള മാനുവല്‍ സാക്ഷ്യപ്പെടുത്തുന്നത്. എന്റേത് വസ്തുനിഷ്ടമല്ലാത്ത ആരോപണമാണ്, കുശുമ്പ് പറച്ചിലാണ്, തെളിവ് ഹാജരാക്കണം എന്നെല്ലാമുള്ള പ്രതികരണങ്ങള്‍ വില കുറഞ്ഞ കസര്‍ത്തുകാളോ മാനുവല്‍ പറയുന്നതുപോലെ വിഡ്ഢിവേഷം കെട്ടലോ ആയിരിക്കുകയാണിപ്പോള്‍. പരിഷത്തിന്റെയും പാര്‍ട്ടിയുടെയും നിലപാടുകള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചിലത് ചുവടെ

      Delete
  2. പരിഷത്തിന് ഒരു കാലത്ത് കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ പ്രവര്‍ത്തനനിരതമായ

    യുനിറ്റുകള്‍ ഉണ്ടായിരുന്നു. എന്റെ പഞ്ചായത്തില്‍ ഞാനും കൂടി മുന്‍‌കൈ എടുത്തിട്ടാണ്

    പരിഷത്തിന്റെ യൂനിറ്റ് തുടങ്ങിയിരുന്നത്. രൂപീകരണയോഗത്തില്‍ ആ പ്രൈമറി സ്കൂളിന്റെ

    ഹാള്‍ നിറയെ ആളുകളായിരുന്നു. പരിഷത്തിന്റെ ഓരോ പരിപാടികള്‍ക്കും ഒരു

    ജനകീയോത്സവത്തിന്റെ പ്രതീതിയുണ്ടായിരുന്നു. കക്ഷിരാഷ്ട്രീയം

    തൊട്ടുതീണ്ടിയിട്ടില്ലാത്തതിനാല്‍ എല്ലാവര്‍ക്കും അഹമഹമികയാ പങ്കെടുക്കാന്‍ പറ്റുന്ന

    ഒരേയൊരു ജനകീയപ്രസ്ഥാനമെന്ന നിലയിലായിരുന്നു അന്ന് പരിഷത്തിന്റെ വിജയമെന്ന്

    ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു.

    പിന്നീട് പരിഷത്ത് ഒരു പാര്‍ട്ടിയുടെ വാല്‍ ആവുകയും,രാഷ്ട്രീയാവശ്യങ്ങള്‍ മുന്‍‌നിര്‍ത്തി

    ധര്‍ണ്ണയും മറ്റും സംഘടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നെ പോലെ നിരവധി പേര്‍

    പരിഷത്ത് വിട്ടു. സമൂഹത്തില്‍ ശാസ്ത്രീയവീക്ഷണം പ്രചരിപ്പിക്കുക എന്ന മിനിമം

    പരിപാടിയുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് എല്ലാ മനുഷ്യസ്നേഹികളും പരിഷത്തില്‍

    അണിനിരന്നത്. കാരണം അന്നും ഇന്നും നമ്മുടെ സമൂഹത്തിന്റെ പുരോഗതിക്ക് തടസ്സം

    നില്‍ക്കുന്നത് ആളുകളുടെ അശാസ്ത്രീയധാരണകളും ലളിതമായ ശാസ്ത്രസത്യങ്ങള്‍ക്ക്

    നേരെ പോലും പുറം‌തിരിഞ്ഞുനില്‍ക്കുന്നതുമാണ്. സ്വന്തം ശരീരം എങ്ങനെ പ്രവര്‍ത്തിക്കുന്നു

    എന്നതിന്റെ അടിസ്ഥാനവസ്തുതകള്‍ പോലും ആര്‍ക്കും അറിയേണ്ട എന്നത് ഇന്നും

    അമ്പരപ്പിക്കുന്ന യാഥാര്‍ഥ്യമാണ്.

    എന്തായാലും പരിഷത്ത് ഇന്നൊരു കടലാസ് സംഘടനയായി. ഈ അടുത്ത കാലത്ത്

    പരിഷത്ത് നിര്‍വ്വഹിച്ച ഒരേയൊരു ദൌത്യം നമ്മുടെ വിദ്യാഭ്യാസമേഖലയെ

    അലങ്കോലമാക്കി എന്നതാണ്. ഒരു പറ്റം വ്യാജബുദ്ധിജീവികളുടെ കൈയില്‍ പരിഷത്ത്

    പെട്ടുപോയതിന്റെ പരിണിതഫലം!

    പരിഷത്ത് സജീവമാകുന്നതിന് മുന്‍പ് തന്നെ വേണുവിന്റെ പ്രപഞ്ചവും മനുഷ്യനും എന്ന

    പുസ്തകം ഞങ്ങള്‍ക്കെല്ലാം പാഠപുസ്തകമായിരുന്നു. അന്ന് തൊട്ടേ വേണുവിനെ

    വായിക്കുന്ന ഒരാളെന്ന നിലയില്‍ പറയട്ടെ, സത്യത്തോടും യാഥാര്‍ഥ്യങ്ങളോടും

    കലര്‍പ്പില്ലാതെ നീതി പുലര്‍ത്തുന്ന കേരളത്തിലെ അതുല്യനായ അന്വേഷകനാണ് വേണു.

    അത്കൊണ്ട് തന്നെയാണ് വേണുവിന് ജനാധിപത്യത്തിന്റെ വഴിയില്‍ എത്തിപ്പെടാന്‍

    കഴിഞ്ഞതും. സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഗ്രഹണി ബാധിച്ച ശിശുവിനെ

    പോലെയാണ് നമ്മുടെ ജനാധിപത്യം. സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതിനല്ല മറിച്ച്

    ആ സമ്പ്രദായത്തെ അപനിര്‍മ്മിക്കാനാണ് ഇവിടെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും

    മത്സരിക്കുന്നത്. ആരെയെങ്കിലും കുറ്റം പറഞ്ഞ് നിരപരാധിത്വം ചമയുകയാണ് എല്ലാവരും.

    എല്ലാ തെറ്റുകുറ്റങ്ങളും കോണ്‍ഗ്രസ്സില്‍ ചാര്‍ത്തിയാല്‍ കറകളഞ്ഞ പുരോഗമനവാദിയായി

    എന്നാണ് വയ്പ്പ്.

    ചിന്തിക്കുന്ന ഏതൊരു കമ്മ്യൂണിസ്റ്റുകാരനും വേണുവിന്റെ വഴിയില്‍ എത്തേണ്ടതായിരുന്നു.

    പക്ഷെ സ്വന്തം തലച്ചോറ് പ്രവര്‍ത്തിപ്പിക്കുക എന്നത് മാര്‍ക്സിസം-ലെനിനിസത്തില്‍

    നിഷിദ്ധമാണല്ലൊ. മാര്‍ക്സിസത്തിലാണെങ്കില്‍ ചിന്തിക്കാന്‍ ആശയങ്ങളുടെ ഒരു ചക്രവാളം

    തന്നെ നമ്മുടെ മുന്നില്‍ തുറന്നുവരും. മാര്‍ക്സിസത്തിന്റെ നിഷേധമായൊരു വികല ചിന്തയാണ്

    മാര്‍ക്സിസം-ലെനിനിസം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്തായാലും മുന്‍‌വിധികളുടെ തടവുകാരാണ് സമൂഹത്തിലെ മൃഗീയഭൂരിപക്ഷവും. അത്കൊണ്ട് വേണുവിന്റെ ചിന്തകള്‍ക്ക് വര്‍ത്തമാനകാല പ്രസക്തി കൈവരണമെന്നില്ല.

    വളരെ വൈകിയാണ് വേണു, ബൂലോഗം എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന ഈ ബ്ലോഗോസ്ഫീയറിലേക്ക് കടന്നുവരുന്നത്. പ്രകാശ് കാരാട്ടിന്റെ പുതിയ വെളിപാടിന് പോലും പിറ്റേന്ന് തന്നെ പ്രതികരിച്ച കേരളത്തിന്റെ ഈ ചിന്തകനെ ബ്ലോഗിലേക്ക് ആവേശപൂര്‍വ്വം സ്വാഗതം ചെയ്യാന്‍ എനിക്കാവുന്നില്ല. എന്തെന്നാല്‍ സീരിയസ്സായി എഴുതിക്കൊണ്ടിരുന്ന പലരും ബൂലോഗം ഉപേക്ഷിച്ചു പോവുകയോ അല്ലെങ്കില്‍ ബ്ലോഗില്‍ സജീവമല്ലാതാവുകയോ ചെയ്തു. ആധുനിക സാങ്കേതിക വിദ്യയുടെ വരദാനമായി ലഭിച്ച അതിശക്തമായ ഈ ജനകീയമാധ്യമത്തിലൂടെ സമൂഹവും രാഷ്ട്രീയവും ഭരണസിരാകേന്ദ്രങ്ങളുമെല്ലാം കൂടുതല്‍ കൂടുതല്‍ സുതാര്യവല്‍ക്കരിക്കപ്പെടനുള്ള സാധ്യത സാധാരണക്കാര്‍ക്ക് പോലും പ്രാപ്യമായി വരുന്ന ഈ കാലഘട്ടത്തിലാണ് ബ്ലോഗ് ഇങ്ങനെ ചലനമറ്റ് പോകുന്നത് എന്നതാണ് ഖേദകരം.

    എന്തായാലും , ഒരു എളിയ ബ്ലോഗെഴുത്തുകാരന്‍ എന്ന നിലയില്‍ വേണുവിന് ആശംസകള്‍ നേരട്ടെ !

    ReplyDelete
    Replies
    1. "ചിന്തിക്കുന്ന ഏതൊരു കമ്മ്യൂണിസ്റ്റുകാരനും വേണുവിന്റെ വഴിയില്‍ എത്തേണ്ടതായിരുന്നു" ഒരു കമ്മ്യൂണിസ്റ്റും ഒരിക്കലും ഇത്തരത്തിലാകാതിരിക്കട്ടെ എന്നാശിക്കുന്നു. പണമൂലധനത്തിന്റെ ആഗോളവല്‍ക്കരണത്തെ പച്ചയായി ന്യായീകരിക്കുകയും ജനാധിപത്യത്തെക്കുറിച്ച് കവലപ്രസംഗം നടത്തുകയും ചെയ്യുന്നവരായി എല്ലാ കമ്മ്യൂണിസ്റ്റുകളും അധ:പതിക്കണം എന്നത് വല്ലാത്ത ആഗ്രഹം തന്നെ:) ആഗോളവല്‍ക്കരണത്തിന്റെ ജന്മനാട്ടില്‍ ജനം അതിനെ ചവിട്ടിത്തേക്കുമ്പോഴാണ് ഇവിടെ ചില മുന്‍കമ്മ്യൂണിസ്റ്റുകള്‍ അതിന് സൈദ്ധാന്തിക പരിവേഷം ധരിപ്പിക്കാനായിട്ടിറങ്ങിയിരിക്കുന്നത്! വേണു കൌശലപൂര്‍വ്വം ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയതിന് ഉദാഹരണമായി ഗള്‍ഫ് നാടുകളെ ഉദാഹരിക്കുന്നത് കാണുമ്പോള്‍ ഊറിച്ചിരിക്കാതിരിക്കാന്‍ വയ്യ.

      Delete
    2. വൈകി ബ്ലോഗ് എഴുത്തിലേയ്ക്ക് വന്ന വേണുവിന്റെ ചിന്തകളെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടക്കാന്‍ സാധ്യത കുറവാണെന്നുതന്നെ തോന്നുന്നു. അതിനു കാരണം സീരിയസായ ബ്ലോഗ് എഴുത്തുകള്‍ ചലനമറ്റുതുടങ്ങിയതുമാത്രമാവില്ല കാരണം, സോഷ്യലിസ്റ്റ് എന്ന് വിളിക്കപ്പെട്ട ഭരണകൂടങ്ങളുടെ പ്രായോഗികാനുഭവങ്ങളോടും അവയുടെ തകര്‍ച്ച ഉയര്‍ത്തിയ സൈദ്ധാന്തിക പ്രശ്‌നങ്ങളോടും ഒരുപക്ഷേ ലോകത്തിലെ ഏറ്റവും നിരക്ഷരവിഭാഗം കേരളത്തിലെ കമ്യൂണിസ്റ്റുകാരായിരിക്കും. ഉദാഹരണം താഴെതന്നെയുണ്ട്- NEETHIVISESHAM ന്റെ പ്രതികരണം തന്നെ നോക്കുക. 'ജനാധിപത്യം' എന്നത് എന്തോ പച്ചമരുന്നാണെന്നോ (കവലപ്രസംഗം) കമ്യൂണിസ്റ്റു പാര്‍ട്ടികളെപോലെ മുതലാളിത്തത്തിന്റെ പോളിറ്റ് ബ്യൂറോ കൂടി പ്രമേയം പാസാക്കിയിട്ടാണ് അഗോളവല്‍ക്കരണം ഉണ്ടാവുന്നതെന്നൊക്കെ ധരിച്ചിരിക്കുന്നവരോട് എന്ത് ചര്‍ച്ച ചെയ്യാന്‍?...

      Delete
    3. സുകുമാരന്റെ ആവേശകരമല്ലാത്ത സ്വാഗതതിനും ആശംസകള്‍ക്കും നന്ദി.ബ്ലോഗില്‍ വയ്കിയെത്തിയതിനെക്കുറിച്ച്‌. സ്വന്തം നിലപാടുകളും ആനുകാലികസംഭവങ്ങളോടുള്ള പ്രതികരണങ്ങളും അവതരിപ്പിക്കാന്‍ മുഖ്യധാരാമാധ്യമങ്ങളില്‍ ആവശ്യത്തിന് ഇടം കിട്ടുന്നതുകൊണ്ടും ഫേസ് ബുക്കും ബ്ലോഗുമെല്ലാം യഥാവിധി കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍ സമയം ആവശ്യമുള്ളതുകൊണ്ടും ബോധപൂര്‍വം ഈ മേഖലയില്‍നിന്നു ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. കുറച്ച് മുന്‍പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഞാനുമായി കരുണാകരന്‍ നടത്തിയ സംഭാഷണം പ്രസിധീകരിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചയില്‍ രണ്ടായിരത്തിലധികം പേര്‍ എഴുതി എന്ന് ആഴ്ചപ്പതിപ്പില്‍ നിന്ന് അറിയിക്കുകയുണ്ടായി. അവയില്‍നിന്നു വളരെ കുറച്ച് മാത്രമാണ് അവര്‍ പ്രസിദ്ധീകരിച്ചത്. എല്ലാ പ്രതികരണങ്ങളും കാണണമെന്നും മറുപടി നല്‍കണ മെന്നും ആഗ്രഹമുണ്ടായിരുന്നു. പത്രമാധ്യമങ്ങളുടെ പരിമിതികള്‍ അതനുവദിക്കു ന്നില്ല. പ്രസിധീകരിക്കാത്തവ കാണാന്‍പോലും കഴിഞ്ഞില്ല. അന്നുമുതല്‍ ചിന്തി ച്ചിരുന്നതാണ് ഇത്തരം പരിമിതികളില്ലാത്ത സംവാദസാധ്യതകള്‍ ഉപയോഗപ്പെടു ത്തണമെന്ന്. പിന്നെയും നീണ്ടുപോയി.ഫേസ്‌ ബുക്കിനെക്കാള്‍ അല്പംസ്വാതന്ത്ര്യം ബ്ലോഗിലാണെന്നത്കൊണ്ടാണ് തല്‍ക്കാലം ഇത് തിരഞ്ഞെടുത്തത്. മലയാളത്തി ലെ സയ് ബര്‍ ലോകത്ത് ഗൌരവപൂര്‍വമുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് അറിയാം. വലിയ പ്രതീക്ഷകളില്ലതാനും. എങ്കിലും നോക്കാം.

      Delete
  3. പാര്‍ടി ഫ്രാക്ഷനുകള്‍ നിയന്ത്രിക്കുന്ന സംഘടനയാണ് പരിഷത്ത് എന്നത് മൌലികതയില്ലാത്ത അഭിപ്രായമാണ്. പലരും പറഞ്ഞു പഴകിയത്. അതല്ലാതെയും യൂണിറ്റുകളും മേഖല കമ്മറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്. പല വിഷയങ്ങളിലും, പ്രത്യേകിച്ച് പ്രാദേശികമായ പല പരിസ്ഥിതി വിഷയങ്ങളില്‍, പരിഷത്തും സിപിഎം ഉം നേരെ എതിര്‍ചേരിയില്‍ കാണാറുണ്ട്. മാര്‍ക്സിസ്റ്റ്‌ കാര്‍ പരിഷത്തില്‍ വലിയൊരു പങ്കുണ്ട്. അതുകൊണ്ട് അവരുടെ സ്വാധീനം നിഷേധിക്കാവുന്നതല്ല. അവരുടെ പരിഷത്തിലേക്കുള്ള സംഭാവനകളും വലുതാണ്‌. ചില കാര്യങ്ങളില്‍ പരിഷത്ത് സിപിഎം നെയും സ്വാധീനിച്ചിട്ടുണ്ട്.
    ഈ രണ്ടു സംഘടനകളും തമ്മിലുള്ള ബന്ധം അത്ര ലളിതവത്കരിക്കാവുന്നതല്ല. മറ്റു സംഘടനകളും ആശയങ്ങളും പരിഷത്തിനെ സ്വാധീനിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാരും മെനക്കെടാറില്ല എന്നൊരു സത്യവുമുണ്ട്. ഒരു വാദം സ്ഥാപിക്കാന്‍ ഒരു ലളിതവത്കൃത യുക്തി പ്രചരിപ്പിക്കുക എന്നതാണല്ലോ ഇന്നത്തെ വിശകലനത്തിന്റെ രീതിശാസ്ത്രം.

    ReplyDelete
    Replies
    1. യൂണിറ്റ് മുതല്‍ കേന്ദ്രനിര്‍വ്വാഹകസമിതിവരെയുള്ള എന്റെ പ്രവര്‍ത്തനാനുഭവത്തില്‍ ഈ പറയുംപോലെ ഏതെങ്കിലും ഫ്രാക്ഷന്റെ സ്വാധീനം ഇതുവരെ കാണുവാന്‍ കഴിഞ്ഞിട്ടില്ല.അതുകൊണ്ട് ഫ്രാക്ഷനില്ല എന്നൊന്നും വാദിക്കാന്‍ ഞാനാളല്ല. സി.പി.എം ന് പരിഷത്തില്‍ പ്രവര്‍ത്തിക്കുന്ന അതിന്റെ പാര്‍ട്ടി മെമ്പര്‍മാരെ കൂട്ടി ഫ്രാക്ഷന്‍ രൂപീകരിക്കണമെങ്കില്‍ അത് നിസ്സാരമായി സാധിക്കുമെന്നും അത് ആ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്നതും മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. പക്ഷേ, അത്തരത്തിലുള്ള ഫ്രാക്ഷന്‍ പ്രവര്‍ത്തനങ്ങളുടെ സ്വാധീനം പരിഷത്തില്‍, അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്നുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. അത്തരം എന്തെങ്കിലും ഉദാഹരണം ചൂണ്ടിക്കാണിക്കാതെ പഴകി തേഞ്ഞ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിനെ എന്തു പേരാണ് വിളിക്കേണ്ടത്...? ഇതേസമയം തന്നെ, സി.പി.എം ന്റെ പക്കല്‍ നിന്ന് പിന്തുണയ്കൊപ്പം ദുരനുഭവങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്ന പരിഷത്തുകാരുമുണ്ട് എന്നത് വസ്തുത വേണുമനസ്സിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നില്ല.

      സമൂഹത്തിലെ ചിന്തിക്കുന്നവരും പ്രതികരിക്കുന്നവരുമായ ഒരു വിഭാഗമാളുകളാണ് പരിഷത്തിന്റെ പ്രവര്‍ത്തകരായി മാറുന്നത്. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ സ്വാഭാവികമായും അവരില്‍ ഭൂരിപക്ഷം പേരും സി.പി.എം കാരുമായിരിക്കും. അതിന് പരിഷത്തിനെ കുറ്റം പറഞ്ഞിട്ടെന്തുകാര്യം..? ഇതര രാഷട്രീയകക്ഷികളില്‍ വിരളമായി കാണുന്ന മുന്‍പറഞ്ഞ സ്വഭാവമുള്ളയാളുകളില്‍ പലരും പരിഷത്തുകാരാകുന്നുമുണ്ട്.

      Delete
  4. എൺപതുകളുടെ തുടക്കത്തിൽ പരിഷത്ത് നേടിയ ജനകീയ പിന്തുണയുടെ തുടർച്ച എന്തുകൊണ്ടുണ്ടായില്ല എന്നന്വേഷിക്കുമ്പോഴാണ്,പരിഷത്തും സി.പി.എം എന്ന പാർട്ടിയും തമ്മിലുള്ള ബന്ധം വെളിവാകുന്നത്.സൈലന്റ്വാലി കാലം മുതൽ ഇന്നുവരെ പരിസ്ഥിതിവിഷയങ്ങളിൽ പ്രതിലോമകരമായ നിലപാടെടുത്ത പാർട്ടി,പരിഷത്തിനെ നിലമ്പരിശാക്കാനാണ് ശ്രമിച്ചിട്ടുള്ളത്.കേരള പഠനം നടത്തിയിട്ട് അതിന്റെ തുടർ ചലനങ്ങൾ ഉണ്ടാകാതെ പോയതെന്തന്ന് പരിഷത്ത് വ്യക്തമാക്കേണ്ടതാണ്.ജാതി എന്ന രാഷ്ട്രീയ വിഷയത്തെ രാഷ്ടീയമായി നേരിടാൻ കെല്പില്ലാത്ത ഒരു പ്രസ്ഥാനത്തിനും ജനാധിപത്യ കേരളത്തിൽ നിലനിൽക്കാനാവില്ലന്ന സത്യം പരിഷത്ത് എന്നാണാവോ ഉൾക്കൊള്ളുക.

    ReplyDelete
  5. ഒരു പക്ഷെ പരിഷത്തിന്റെ fraction സ്വഭാവം തന്നെ ആകും അതിനെ നമ്മുടെ ബൌദ്ധിക ജീവിതത്തില്‍ ക്രിയാത്മക ഇടപെടലില്‍ നിന്നും തടയുന്നതും – പുരോഗമന സാഹിത്യ സംഘം പോലെ. അതുകൊണ്ട് തന്നെ ആകും വേണുവിന്റെ ലേഖനം ആ സ്പിരിറ്റില്‍ എടുക്കാന്‍ പറ്റാത്തതും – പ്രശ്നം അതല്ല, മലയാളികളുടെ ബൌദ്ധിക മുരടിപ്പിന്റെ അമ്പതു വര്ഷം എടുത്തു നോക്കു, അതില്‍ നമ്മുടെ ഈ മുന്നണി രാഷ്ട്രീയം, അതിന്റെ സാംസ്കാരിക രാഷ്ട്രീയം, പങ്കു വഹിച്ചത് പെട്ടെന്ന് തെളിഞ്ഞു കിട്ടും : ലോകം വേറെ വിധത്തില്‍ നമ്മളെ നേരിട്ട് കൊണ്ടിരിക്കുന്നുന്ടെന്കിലും. അങ്ങനെ അതിന്റെ സ്ഥാപനങ്ങളും...

    karunakaran

    ReplyDelete
  6. ഞാനും പരിഷത്തിൽ കുറച്ചുകാലം സജീവമായിത്തന്നെ പ്രവർത്തിച്ചിരുന്നു. പക്ഷെ എനിക്കൊരിക്കലും വേണു പറയുന്നതു പാർട്ടിഫ്രാക്‌ഷൻ നിയന്ത്രിക്കുന്ന സംഘടനയായി തോന്നിയിട്ടില്ല. മാത്രമല്ല വളരെയേറെ അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കുന്ന സംഘടന എന്ന നിലയിൽ പരിഷത്തിനോടുള്ള ബഹുമാനം ഇപ്പോഴും നിലനിർത്തുകയും ചെയ്യുന്നു. അതേസമയം സി.പി.എം അംഗങ്ങളും അനുഭാവികളും പരിഷത്തിൽ ഉണ്ടായിരുന്നു എന്നത് യാഥാർത്ഥ്യമാണ്. ഇത് പക്ഷെ സി.പി.എം. താല്പര്യങ്ങൾ പരിഷത്തിലേക്ക് പകരുന്നതിനല്ല; പരിഷത്ത് ആശയങ്ങൾ പാർട്ടിയിലേക്കും ഭരണതലത്തിലേക്കും പകരുന്നതിനാണ് സഹായിച്ചത്. അധികാരവികേന്ദ്രീകരണം, പരിസ്ഥിതി, വിദ്യാഭ്യാസരംഗത്തെ പരിഷ്കരണങ്ങൾ എന്നിവയെല്ലാം ഇങ്ങനെ നടപ്പിലായവയാണ്.
    അതുകൊണ്ട് മറ്റു പലരും പലവുരു പറഞ്ഞു പതംവന്ന ആരോപണങ്ങൾ വേണു വീണ്ടും ആരോപിക്കുമ്പോൾ അത് കുശുമ്പു പറച്ചിലെന്റെ തലത്തിലേക്ക് താണുപോകുന്നു. മാധ്യമങ്ങളാൽ ഇത്രയധികം തമസ്കരിക്കപ്പെട്ട മറ്റൊരു പ്രസ്ഥാനം കേരളത്തിലുണ്ടോ എന്നും സംശയമാണ്. അതുകൊണ്ടു തന്നെ പരിഷത്തിനെ കുറിച്ച് കൃത്യമായറിയണമെങ്കിൽ അതിനുള്ളിൽ നിൽക്കണം എന്ന അവസ്ഥയും വരുന്നു.
    ഡി.വൈ.എഫ്.ഐയിൽ പോലും അംഗമാകാത്ത എനിക്ക് പരിഷത്തിന്റെ വ്യത്യസ്ഥ തലങ്ങളിൽ പ്രവർത്തിക്കാൻ അതൊരു അയോഗ്യതയായിട്ടില്ല. വേണു പറഞ്ഞത് യാഥാർത്ഥ്യമായിരുന്നുവെങ്കിൽ എം.പി.പരമേശ്വരൻ അതിന്റെ നേതൃസ്ഥാനത്ത് ഉണ്ടാകുമായിരുന്നില്ല.

    ReplyDelete
  7. i humbly agree with COSMICDUST comment.let us wait for ANOTHER KERALAM!Democracy is not only a system of government,but also an attitude!

    ReplyDelete
  8. സി. പി. ഐ. (എം) ന്റെ ബ്രാഞ്ച് മുതല് സംസ്ഥാന കമ്മിറ്റി വരെ 45 വര്ഷത്തോളം പ്രവര്ത്തിച്ചിട്ടുണ്ട്. ഇതിനിടയില് കുറച്ചു കാലം ജില്ലാ സെക്രട്ടറിയായും ഏറെക്കാലം സംസ്ഥാന കമ്മിറ്റിയംഗമായും പ്രവര്ത്തിച്ചു. (അടുത്ത കാലത്തായി മെമ്പര്ഷിപ് ഉപേക്ഷിച്ചു) ഈ പ്രവര്ത്തനാനുഭവത്ത്തിന്റെ അടിസ്ഥാനത്തില് കുറെ വസ്തുതകള് കുറിക്കുകയാണ്.
    സി. പി. ഐ. (എം.) നയിക്കുന്ന കര്ഷക-തൊഴിലാളി-യുവജന-വിദ്യാര്ഥി-മഹിള തുടങ്ങിയ സംഘടനകളുടെ കൂട്ടത്തില് ഫ്രാക്ഷന് രൂപീകരിച്ചു നയിച്ചു കൊണ്ടിരുക്കുന്ന സംഘടനയാണ് ശാസ്ത്ര സാഹിത്യ പരിഷത്ത്. അതാതു തലങ്ങളില് പ്രവര്ത്തിക്കുന്ന പാര്ട്ടി കമ്മിറ്റികളും പാര്ട്ടി സമ്മേളനങ്ങളും അവയുടെ പ്രവര്ത്തന റിപ്പോര്ട്ടുകളില് ഈ സംഘടനകളുടെ പ്രവര്ത്തനങ്ങള് വിലയിരുത്താറുണ്ട്. മാര്ഗ്ഗ നിര്ദ്ദേശങ്ങള്ക്ക് രൂപം കൊടുക്കുകയും ഓരോ സംഘടനയിലും നടപ്പാക്കേണ്ട തീരുമാനങ്ങള് എടുക്കുകയും ചെയ്തു വരുന്നു. ഇപ്രകാരമാണ് ഈ സംഘടനകളെ പാര്ട്ടി നയിക്കുന്നത്.
    സമീപകാലത്ത് പരിഷത്തിലെ ഫ്രാക്ഷന് പ്രവര്ത്തനം പ്രായോഗിക കാരണങ്ങള്കൊണ്ടു നിലച്ചു പോയതായി അറിയാന് കഴിഞ്ഞു. ഇത് ചിലപ്പോള് താല്ക്കാലികമായി സാധാരണ സംഭവിക്കാറുള്ളതാണ്. പിന്നീട് സജീവമാക്കുകയും ചെയ്യാറുണ്ട്. പരിഷത്തില് സി.പി.ഐ. (എം) ന്റെ ഫ്രാക്ഷന് പ്രവര്ത്തനം വേണ്ടെന്നു തീരുമാനിച്ച്ചതുകൊണ്ട് സംഭാവിച്ച്ച്ചതല്ലിത്. ഫ്രാക്ഷന് പ്രവര്ത്തനം നിലച്ചു പോയാലും പാര്ട്ടി മെമ്പറന്മാര് ഈ ഘട്ടത്തിലും സംഘടനയെ നയിക്കുന്ന പണി തല്ക്കാലം തുടര്ന്ന് നടത്തിക്കൊണ്ടിരിക്കും. അതുകൊണ്ട് പാര്ട്ടി നിയന്ത്രണം വിട്ടുപോകാന് അനുവദിക്കുകയൊന്നുമില്ല. അഥവാ വിട്ടുപോയാല് ഫ്രാക്ഷന് പ്രവര്ത്തനം പുനര്ജീവിപ്പിച്ചു തിരിച്ചു പിടിക്കുക തന്നെ ചെയ്യും.
    പാര്ട്ടി കമ്മിറ്റികളില് വ്യക്തികള് ഓരോരുത്തര്ക്കും വിവിധ സംഘടനകളിലെയും രംഗങ്ങളിലെയും പ്രവര്ത്തനത്തിനു ചുമതല നിശ്ചയിക്കുന്നു. ഒരേ രംഗത്തെ ചുമതലക്കാരെ ഒരു സബ്കമ്മിറ്റിയായി തീരുമാനിക്കുന്നു. ഇവരും വിവിധ തലങ്ങളിലുള്ള പാര്ട്ടി മെമ്പറന്മാരും ഉള്പ്പെട്ടതാണ് ഫ്രാക്ഷന്. ഫ്രാക്ഷന് മെമ്പര്മാരുടെ എണ്ണം വളരെ കൂടുതല് ഉണ്ടെങ്കില് അതിനുള്ളില് തന്നെ ഒരു ഫ്രാക്ഷന് കമ്മിറ്റി രൂപീകരിച്ചു പ്രവര്ത്തിപ്പിക്കുകയും ചെയ്യുന്നു. ഇവരെല്ലാം പാര്ട്ടി അച്ചടക്കവും രഹസ്യവും സംരക്ഷിക്കാനും തീരുമാനങ്ങള് നടപ്പിലാക്കാനും നിര്ബന്ധിതരാണ്. ഈ സംവിധാനം ഉപയോഗപ്പെടുത്തിയാണ് പാര്ട്ടി ആശയപരമായും രാഷ്ട്രീയമായും സംഘടനാപരമായും എല്ലാ സംഘടനകളെയും നയിക്കുന്നത്.
    സി.പി.ഐ. (എം) പ്രവര്ത്തനത്തിന്റെ സവിശേഷതകള്, അത് നിയമ വിധേയമായ പ്രവര്ത്തനങ്ങളും അതോടൊപ്പം ഗൌരവമേറിയ നിയമവിരുദ്ധ പ്രവര്ത്തനങ്ങളും നടത്ത്തുന്നുവെന്നതാണ്. സുതാര്യമായ പ്രവര്ത്തനവും രഹസ്യമായ പ്രവര്ത്തനവും ഒരുപോലെ തന്നെ ഉറപ്പുവരുത്തിയിരിക്കുകയാണ്. അച്ചടക്കവും രഹസ്യം സൂക്ഷിക്കലും അതിന്റെ ഒഴിവാക്കാന് പാടില്ലാത്ത കാര്യമാണ്. ജീവവായുവിനു തുല്യമാണ്. (ഇത് പൊളിയുന്നുവന്നത് ഇന്ന് പാര്ട്ടി അഭിമുഖീകരിക്കുന്ന വലിയ വിഷമ പ്രശ്നങ്ങളില് ഒന്നാണ്). ഏക പാര്ട്ടി സ്വേച്ച്ചാധിപത്യം (തൊഴിലാളി വര്ഗ്ഗ സര്വ്വാധിപത്യം) എങ്ങനെയും സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ടു പ്രവര്ത്തിക്കുന്ന പാര്ട്ടിയാണിത്. ( ഈ ലക്ഷ്യം ഇപ്പോള് മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും കഴിയാത്ത സ്ഥിതിയില് എത്തിയിട്ടുണ്ട്.) ഫ്രാക്ഷന് പ്രവര്ത്തനം രഹസ്യപ്രവര്ത്തനമാണ്. സര്ക്കാര് സര്വ്വീസുകാരുടെ സംഘടനകളിലെ ഫ്രാക്ഷന് പ്രവര്ത്തനം നിയമവിരുദ്ധ പ്രവര്ത്തനം കൂടിയാണ്. പരിഷത്തിലെ ഫ്രാക്ഷന് പ്രവര്ത്തനം നിയമ വിധേയമാണ്. എന്നാല് രഹസ്യപ്രവര്ത്തനമായതുകൊണ്ട് പാര്ട്ടി മെമ്പറന്മാര് അല്ലാത്ത അംഗങ്ങള് അത് അറിയണമെന്നില്ല അവര് വേണ്ടതുപോലെ നയിക്കപ്പെടുകയെ ഉള്ളു. ഇതാണ് ഫ്രാക്ഷന് പ്രവര്ത്തനം മൂലം നടക്കുന്നത്.
    ചിലപ്പോള് ഭിന്നാഭിപ്രായങ്ങള് പാര്ട്ടിയില് ഉയര്ന്നു വരാറുള്ളതുപോലെ ഫ്രാക്ഷന് നിയന്ത്രണം ഭേദിച്ച് ചില കാര്യങ്ങളില് സംഘടനകള് അപൂര്വ്വമായി തീരുമാനങ്ങള് എടുക്കാന് ഇടയാകാറുണ്ട്. അങ്ങിനെ വന്നാല് ക്രമേണ പാര്ട്ടി അതിനെ അതിജീവിക്കും. അത് ഫ്രാക്ഷന് പ്രവര്ത്തനം വഴിയും മറ്റു മാര്ഗ്ഗങ്ങള് ഉപയോഗിച്ച്ച്ചുകൊണ്ടുമാണ്. ഇക്കാര്യത്തില് വിജയിക്കുകയോ അല്ലെങ്കില് പാര്ട്ടി നിലപാട് തിരുത്താന് നിര്ബന്ധിതമാകുകയോ ചെയ്യാറുണ്ട്. തിരുത്തിക്കൊണ്ട് തന്നെ ചിലപ്പോള് സംഘടനയില് പിടി മുറുക്കേണ്ടി വരാം. ഇതാണ് പ്രവര്ത്തന ശൈലി. എല്ലാവരേയും ഏകപാര്ട്ടി സ്വേച്ച്ചാധിപത്യം (തൊഴിലാളി വര്ഗ്ഗ സര്വ്വാധിപത്യം) എന്ന തടവറയിലേക്ക് എങ്ങിനെയും നയിക്കാന് പാര്ട്ടി നിര്ബന്ധിതമാണല്ലോ. അതിനുള്ള മാര്ഗ്ഗങ്ങള് ഒന്ന് മാത്രമാണ് ഫ്രാക്ഷന് പ്രവര്ത്തനം. സംഘടനകള്ക്ക് സാധാരണ ഗതിയില് പാര്ട്ടിയെ മറികടന്ന് അതിനെ തിരുത്താന് കഴിയാറില്ല. പാര്ട്ടി താല്പ്പര്യത്തിനും നിലപാടിനും വിധേയമായി പ്രവര്ത്തിക്കാനെ കഴിയൂ. ഈ സമ്പ്രദായം അതിനു ഉറപ്പു വരുത്തുന്നുണ്ട്.

    ReplyDelete
  9. വെല്ലുവിളി ഉയര്ത്തുന്നവരെ നാനാവിധത്തില് ഒഴിവാക്കിയും കൈകാര്യം ചെയ്തും മുന്നോട്ടു പോകുന്നതില് തെറ്റില്ലെന്നു വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്നു. (വ്യത്യസ്ഥമായ ലക്ഷ്യത്തിനുവേണ്ടി ഇത് പോലയോ സാമ്യമുള്ള നിലയിലോ പ്രവര്ത്തിക്കുന്ന മറ്റു ചില പാര്ട്ടികളെയും നമുക്ക് കാണാന് കഴിയും.) ഇപ്രകാരമാണ് ഫ്രാക്ഷന് പ്രവര്ത്തിക്കുന്നതെന്ന സത്യം മനസ്സിലാക്കത്ത്തവര് വിഡ്ഢിവേഷം കെട്ടുകയാണ് ചെയ്യുന്നത്.
    ഇതെല്ലാം മറച്ചുവെക്കാന് ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വം നിര്ബന്ധിതമാണ്. (മാര്ക്കെട്ടിങ്ങിനുവേണ്ടി ഉപയോഗപ്പെടുത്താന് അവരോധിക്കപ്പെട്ടിരിക്കുന്നവര് ഒഴികെ) പക്ഷെ കെ. വേണുവിനു ഈ ബാദ്ധ്യത ഇല്ലല്ലോ. വേണുവിന്റെ ലേഖനവും കുറിപ്പും ഉചിതമായിരിക്കുന്നു. വസ്തുതകള് പുറത്തുകൊണ്ടു വരാന് സഹായകമായി, മുന്വിധിയും പകയുമില്ലാതെ തിരുത്തലിനു വേണ്ടിയാണ് ഇവിടെ ഈ വസ്തുതകള് പങ്കുവെക്കുന്നത്. കേരളത്തിന്റെ വികസനത്തിനും ജനാധിപത്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ഈ വിഷയങ്ങളില് ഗൌരവമേറിയ ചര്ച്ചകള് ആവശ്യമാണ്.

    ReplyDelete
  10. ഇതു നല്ല തമാശയായിരിക്കുന്നു, വേണു പറഞ്ഞ എത്രയോ നല്ല കാര്യങ്ങളിൽ അഭിപ്രായം പറയാൻ ആരുമില്ല. മാർക്സിസ്റ്റ് പാർട്ടിയും പരിഷത്തും തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യത്തിലാണ് സകലർക്കും തർക്കം. ഇതു ശരിയായ രീതിയല്ല. ഈ തർക്കം അവസാനിപ്പിക്കാൻ പരിഷത്തിന്റെ ഔദ്യോഗിക ഭാരവാഹികൾ പറയുന്നതു വിശ്വസിക്കുന്നതിൽ എന്തു അപാകതയാണുള്ളത്. പക്ഷേ ഔദ്യോഗിക ഭാരവാഹികൾ തന്നെ പറയണം, അതും പരിഷത്തും മാർക്സിസ്റ്റ് പാർട്ടിയും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്ന്.

    ReplyDelete
  11. @ജീവബിന്ദു: പരിഷത്തിന്റെ ഔദ്യോഗിക ഭാരവാഹികള്‍ക്ക് പരിഷത്തില്‍ സി.പി.എം ഫ്രാക്ഷനുണ്ടോ ഇല്ലയോ എന്ന് എങ്ങനെ പറയാന്‍ കഴിയും...? അത് സി.പി.എം ന്റെ (സി.പി.ഐ യ്കുണ്ടെങ്കില്‍ അവരുടെ) ആഭ്യന്തര കാര്യമാണ്. അവരാണ് അത് വ്യക്തമാക്കേണ്ടത്.

    P.M. Immanuel അവകാശപ്പെടുന്ന പ്രകാരമാണെങ്കില്‍ "മുന്‍കാലങ്ങളില്‍ അത്തരമൊന്ന് ഉണ്ടായിരുന്നു. ഇപ്പോള്‍ നിര്‍ജ്ജീവമാണ് "
    മറ്റുപലരുടെയും ആഭിപ്രായങ്ങള്‍ വെച്ച് നോക്കുമ്പോള്‍ മുന്‍കാലങ്ങളില്‍ പരിഷത്തിന്റെ ഇടപെടല്‍ കേരള സമൂഹത്തില്‍ സജീവമാണ്. ഇപ്പോള്‍ അത് നിര്‍ജ്ജീവമാണ്. അപ്പോള്‍ പരിഷത്തിന്റെ സജീവതയുടെ രഹസ്യം സി.പി.എം ആയിരുന്നു എന്നും വാദിക്കാമല്ലോ :)

    പരിഷത്തിന്റെ സംഘടനാ രംഗത്ത് നിന്നിട്ടുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്ന ലളിതമായ കാര്യങ്ങളിലൊന്നാണ് അതിനകത്തെ തീരുമാനമെടുക്കല്‍ രീതി. പാര്‍ട്ടിയ്കോ മറ്റേതെങ്കിലും ബാഹ്യ ശക്തികള്‍ക്കോ പരിഷത്തിന്റെ നയപരിപാടികള്‍ തീരുമാനിക്കുന്നതില്‍ യാതൊരു പങ്കുമില്ലാ എന്ന വസ്തുത അവര്‍ക്കെങ്കിലും ബോധ്യപ്പെട്ടിട്ടുണ്ടാവണം.അതിനകത്തുതന്നെയുള്ള വ്യക്തികള്‍ മുന്നോട്ടുവെയ്കുന്ന ആശങ്ങള്‍, തികച്ചും ജനാധിപത്യപരമായി വിവിധ കമ്മറ്റികളും വാര്‍ഷിക സമ്മേളനങ്ങളും ചര്‍ച്ചചെയ്ത് അംഗീകരിച്ചുതന്നെയാണ് ഈ നയസമീപനങ്ങള്‍ മുന്നോട്ടുവെയ്കുന്നത്.
    പരിഷത്തിന്റെ ഏത് നിലപാടാണ് സി.പി.എം ന്റെ ഫ്രാക്ഷന്‍ തീരുമാനപ്രകാരം കൈക്കൊണ്ടത് എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിട്ട് വേണു ഇതുവരെ അത് ചെയ്തുകണ്ടില്ല.... ഇനി അത്തരത്തിലാണെന്ന് "തോന്നിക്കുന്ന" ഏതെങ്കിലും ഒരു നിലപാടെങ്കിലും അദ്ദേഹത്തിന് സൂചിപ്പിക്കാമായിരുന്നു... മറിച്ചുള്ള രീതി ഒളിഞ്ഞിരുന്ന കല്ലെറിഞ്ഞ് കേമനാകുന്നതുപോലെ മാത്രം....

    ReplyDelete
  12. ഡിയര് വേണു ,
    എനിക്ക് ബ്ലോഗില് കമന്റ് ചേര്ക്കാന് പറ്റുന്നില്ല.എന്തായാലും പോസ്റ്റ് ഷെയര് ചെയ്തു എന്റെ കമന്റ് note aayiകൊടുത്തിട്ടുണ്ട്.please try to insert my comment in your blog too.
    crp
    കെ.വേണുവിന്റെ കുറിപ്പ് [http://k-venu.blogspot.in/2012/01/blog-post.html]പരിഷത്തിന്റെ പുതിയ സാമൂഹ്യപ്രചാരണ വ്യായാമത്തിന്റെ മര്മ്മ ത്തില് തന്നെ തൊടുന്നു.വാസ്തവത്തില് രാഷ്ട്രീയ പരിപാടികള് നടപ്പാക്കാനായി എഴുത്തുകാരെയും ബുദ്ധിജീവികളെയും വിടുവേലക്ക് ഉപയോഗിക്കുന്ന ഇപ്പോഴിപ്പോള് സുസ്ഥാപിതമായ പാര്ടിപരിപാടിയുടെ ഭാഗമാണ് പുതിയ പ്രചാരണവും. പരിഷത്തിന്റെയും സി.പി.എം.ന്റെയും വിലകുറഞ്ഞ കാപട്യം അര്ഹിവക്കാത്തത്ര sophisticated ആയി വേണുവിന്റെ വിശകലനങ്ങള് എന്നതൊഴിച്ചാല് നിഗമനങ്ങളോട് എനിക്ക് ഒരു വിയോജിപ്പുമില്ല.പരിഷത്തില് പാര്ടി ഫ്രാക്ഷന് ഇല്ല എന്ന അവകാശവാദം ,അസൌകര്യമുള്ള സാഹചര്യങ്ങള് വരുമ്പോള് കൈരളിയും ദേശാഭിമാനിയും പാര്ടിയില് നിന്ന് സര്വ്തന്ത്രസ്വതന്ത്രമാണെന്നു പറയുന്നത് പോലെയുള്ള ഒരു ഫലിതം മാത്രമാണ് .സത്യത്തിന്റെ-അതിനാല് ,ശാസ്ത്രീയതയുടെയും -ഉടുപുടയുരിയുമ്പോള് മറുപുറത്തേക്ക് നോക്കിയിരിക്കുന്ന ,എന്നാല് കളങ്കിതരല്ലാത്ത ,കുറച്ച് ഭീഷ്മപിതാമഹന്മാര് ഇപ്പോഴും പരിഷത്തില് ബാക്കിയുണ്ട് എന്നത് ശരിയാണ് . എങ്കിലും, ഇന്ന് പരിഷത്തിലെ അംഗങ്ങളില് ഒരു നല്ല പങ്കും പാര്ട്ടി യുടെ അധ്യാപക –സര്വീസ് പോഷക സംഘടനകളിലെ അംഗങ്ങള് ആണ്.നിര്ഭാ്ഗ്യവശാല് ,സ്ഥാപിതലക്ഷ്യങ്ങളില് നിന്ന് വളരെ ദൂരം മാറി പോയ ഈ പോഷക സംഘടനകള് ഉള്പ്പെടുന്ന സ്റ്റാലിനിസ്റ്റ് ഘടനയിലൂടെ ആണ് ഇന്ന് പാര്ട്ടിയുടെ അധികാര-സാമ്പത്തിക ചൂഷകതാല്പര്യങ്ങള് പ്രവര്ത്തിക്കുന്നത്.മണിച്ചന്,തച്ചങ്കരി ,കുഞ്ഞാലിക്കുട്ടി,ദാമോദരന് ,ഫാരിസ് ,മെര്കി്ന്സ്ട്ന്,ലിസ്, സാന്റിയാഗോ മാര്ടിന് ലാവ്ലിന്,കിളിരൂര്-ഈ പേരുകള് ദ്യോതിപ്പിക്കുന്ന സമകാലികചരിത്രം ആദ്യകാല കമ്മ്യൂണിസ്റ്റ്കളുടെ യശസ്സിനു തീരാകളങ്കം വരുത്തിയവയാണ് .യുനിവേര്സിറ്റികള് ,സഹകരണസംഘങ്ങള് ,കോര്പ്പണറേഷനുകള് ,അക്കാദമികള് എന്നിവയിലെ നിര്ല്ജ്ജമായ സ്വജനപക്ഷപാതം ജനങ്ങളോട്,വിശിഷ്യാ യുവാക്കളോടുള്ള വഞ്ചനയാണ്.പ്രാദേശികതലം വരെ നീളുന്ന പാര്ടികയുടെ ചൂഷണമൂലങ്ങള് അവഗണിക്കാന് ആവാത്ത വിധം ജനജീവിതത്തില് പ്രകടമാണ്.ഈ ചളിക്കളങ്ങളുടെ സാന്നിദ്ധ്യത്തെ അവഗണിക്കുക മാത്രമല്ല,മന്ത്രിമന്ദിരങ്ങളിലെ ലാവണങ്ങളിലൂടെ അതിനെ സഹായിക്കുകയും ചെയ്യുന്ന പരിഷത്ത് അധികാരികള്ക്ക്ല സ്വാതന്ത്ര്യവും മാനവികതയും സമത്വവും ശാസ്ത്രീയതയും വിളംബരം ചെയ്യുന്ന’മറ്റൊരു കേരളം ’ കാംപെയിന് നടത്താനുള്ള ആധികാരികതയാണ് ആദ്യം ചര്ച്ച ചെയ്യപ്പെടേണ്ടത്.

    ReplyDelete
  13. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തങ്ങളുടെ വിപ്ലവപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് ഫ്രാക്ഷന്‍ സമ്പ്രദായം ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്തിട്ടുള്ളത്. ബഹുജനസംഘടനകളെ രഹസ്യമായി നിയന്ത്രിക്കാനുള്ള സംവിധാനമാണത്. തികച്ചും രഹസ്യാത്മകമായി സി.പി.എം. അതെങ്ങിനെ നടപ്പിലാക്കുന്നു എന്ന് പി.എം.മാനുവല്‍ വിശദീകരിച്ചതില്‍ നിന്ന് ചിത്രം വ്യക്തമാണ്. പാര്‍ട്ടി അംഗങ്ങളായ ആരും ഇതുമായി ബന്ധപ്പെട്ട അവരുടെ പങ്ക് വെളിപ്പെടുത്തുകയുമില്ല. അതുകൊണ്ടുതന്നെ, ബന്ധപ്പെട്ട നേതാക്കന്മാരും സത്യാവസ്ഥ വെളിപ്പെടുത്തുകയില്ല. ജീവബിന്ദു പറയുംപോലെ പരിഷത്തിന്റെ നേതാക്കന്മാര്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ല.
    നീതിവിശേഷക്കാരന്‍ പറയുംപോലെ, ഫ്രാക്ഷന്‍ തീരുമാനപ്രകാരം പരിഷത്ത് എടുത്തിട്ടുള്ള നയപരമായ തീരുമാനങ്ങള്‍ എന്തൊക്കെയെന്ന് തെളിവ് ഹാജരാക്കാനൊന്നും ആര്‍ക്കും കഴിയില്ല. കഴിയാവുന്ന കാര്യം സി.പി.എം.ന്റെ നയപരമായ നിലപാടുകളും പരിഷത്തിന്റെ പൊതുസമീപനവും തമ്മിലുള്ള ബന്ധമെന്താണെന്ന് മനസ്സിലാക്കുകയാണ്. നാളിതുവരെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ അടിസ്ഥാന നിലപാടുകള്‍ക്ക് വിരുദ്ധമായോ അതില്‍നിന്ന് വ്യതിചലിച്ചോ ഉള്ള നിലപാടുകളൊന്നും പരിഷത്ത് എടുത്തിട്ടില്ല. പരിസ്ഥിതി സംബന്ധമായി സൈലന്റ് വാലി പ്രശ്‌നത്തില്‍ മാത്രമാണ് പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാട് പരിഷത്ത് എടുത്തത്. അതുതന്നെ, സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരും പൊതുസമൂഹത്തില്‍ നിന്നുള്ളവരും സമരം ഏറെ മുന്നോട്ടു കൊണ്ടുപോയി, ഇന്ദിരാഗാന്ധി ഇടപെട്ട് വിജയത്തിലെത്താറായ സമയത്താണ് സംഘടനയെന്ന നിലയ്ക്ക് പരിഷത്ത് രംഗത്തിറങ്ങിയത്. അതിന്റെ ക്രെഡിറ്റ് പരിഷത്തിന് ലഭിച്ചുവെന്നുമാത്രം. പക്ഷേ, പാര്‍ട്ടി വിരുദ്ധ നിലപാടെടുത്തതിന്, പരിഷത്തില്‍ പാര്‍ട്ടി ഫ്രാക്ഷനെ പ്രതിനിധാനം ചെയ്തിരുന്ന എം.പി.പരമേശ്വരനെ എ.കെ.ജി.സെന്ററില്‍ വിളിച്ചുവരുത്തി ശാസിച്ചു എന്ന് ഇം.എം.എസ്.തന്നെ ചിന്തയില്‍ എഴുതുകയും ചെയ്തു.
    കഴിഞ്ഞ അരനൂറ്റാണ്ടിലധികം കാലമായിട്ട് കേരളത്തിലെ പരമ്പരാഗത വ്യവസായരംഗത്തും കാര്‍ഷികമേഖലയിലും തികച്ചും അശാസ്ത്രീയമായ രീതിയില്‍ യന്ത്രവല്‍ക്കരണത്തെ തടഞ്ഞു നിറുത്തിയതിന് നിര്‍ലജ്ജമായ രീതിയില്‍ കൂട്ടുനിന്ന പരിഷത്തിന് എന്ത് സ്വതന്ത്രനിലപാടുണ്ടായിന്നു എന്നാണ് അവകാശപ്പെടാന്‍ കഴിയുക. ഇപ്പോള്‍ പോലും മറ്റൊരു കേരളത്തെക്കുറിച്ച് പറയുന്നവര്‍, കേരളത്തെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചതില്‍ അവര്‍ വഹിച്ച പങ്കിനെക്കുറിച്ച് സ്വയം വിമര്‍ശനപരമായി ഒന്നും പറയാന്‍ തയ്യാറാകാത്തതില്‍നിന്ന് തന്നെ അവരുടെ ആശയപരമായ അടിമത്തം പ്രകടമാണ്.
    നിലപാടുകളില്‍ ചില മാറ്റങ്ങളൊക്കെ വേണമെന്ന് ചിന്തിക്കുന്നവര്‍ പാര്‍ട്ടിയില്‍ പലരുമുണ്ട്. അവരോടൊപ്പം എം.പി.പരമേശ്വരനെപ്പോലുള്ളവരും അന്വേഷിക്കുകയും ചിന്തിക്കുകയും ചെയ്തിട്ടുണ്ട്. എം.പി. നാലാംലോകസിദ്ധാന്തം അവതരിപ്പിക്കുന്നതിന് മുമ്പു പരിഷത്തിന്റെ പത്തനംതിട്ട സംസ്ഥാന സമ്മേളനത്തിലും തുടര്‍ന്ന് ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലും സോഷ്യലിസവും ജനാധിപത്യവും എന്ന വിഷയത്തെ കേന്ദ്രീകരിച്ച് നടത്തിയ സെമിനാറില്‍ പങ്കെടുക്കാന്‍ എന്നെയും വിളിച്ചിരുന്നു. മറ്റു ചില രാഷ്ട്രീയ നേതാക്കളോടൊപ്പം രണ്ടിടത്തും എം.എ.ബേബിയുമുണ്ടായിരുന്നു. ഞാന്‍ കമ്മ്യൂണിസത്തിനെതിരായി ഉന്നയിച്ച വിമര്‍ശനങ്ങളില്‍ ചിലതിനോട് യോജിച്ചുകൊണ്ട് മറ്റുള്ളവയ്ക്ക് മറുപടി പറയുകയാണ് ചെയ്തത്. പരിഷത്തിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തിരുന്ന ആര്‍.വി.ജി.മേനോനോട് ആലപ്പുഴവച്ച് ഞാന്‍ ചോദിക്കുകയുണ്ടായി എന്തിനാണ് ഈ പ്രഹസനം ഇങ്ങിനെ ആവര്‍ത്തിക്കുന്നതെന്ന്. അന്ന് ആര്‍.വി.ജി. പറഞ്ഞത് ഇത്രയെങ്കിലും ചെയ്യാന്‍ കഴിയുന്നുണ്ടല്ലോ എന്നാണ്.
    തുടര്‍ന്ന് എം.പി.പരമേശ്വരന്‍ നാലാംലോകസിദ്ധാന്തം അവതരിപ്പിച്ച സമയത്ത് എം.എന്‍. വിജയന്റെ നേതൃത്വത്തില്‍ പാഠംഗ്രൂപ്പ് പരിഷത്ത് സി.ഐ.എ. പണം പറ്റുന്ന എന്‍.ജി.ഒ. ആണെന്നും പരിഷത്തിനോട് സഹകരിക്കുന്ന തോമസ് ഐസക്കും എം.എ.ബേബിയുമെല്ലാം അമേരിക്കന്‍ ചാരന്മാരാണെന്നും ആരോപിക്കുകയുണ്ടായി. അന്ന് ഞാന്‍ എഡിറ്റ് ചെയ്തിരുന്ന 'സമീക്ഷ'യില്‍, പാഠംഗ്രൂപ്പിന്റെ നിലപാട് പിന്തിരിപ്പനാണെന്നും അവരുടെ ഫ്യൂഡല്‍ കമ്മ്യൂണിസ്റ്റ് നിലപാടില്‍നിന്ന് ഏറെ മെച്ചപ്പെട്ട നിലപാടുകളാണ് ഐസക്കും ബേബിയും പരിഷത്തുമൊക്കെ എടുക്കുന്നതെന്നും ഞാന്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. പാര്‍ട്ടിയിലെയും പരിഷത്തിലെയും നേതൃത്വതലത്തിലുള്ള ചിലര്‍ കൂട്ടായി നടത്തിക്കൊണ്ടിരുന്ന പരിഷ്‌കരണശ്രമങ്ങളായിരുന്നു ഇതെല്ലാം. പരിഷത്തിന്റെ മാത്രമായ നീക്കങ്ങളായിരുന്നില്ല അവ.

    ReplyDelete
  14. I am a participate in Parishath activity for the last two decades. I never felt any party fraction interference in its activities I am now the president of the Parishath Trivandrum unit.During the discussions most of the members speak with a leftist orientaion. That doest mean that it s an extension of CPIM I myself am not a CPIM follower. It is Venus CPIM phobia that prompts him to raise this allegation.
    Another thing is that most of the Prishath workers are COIM members. That is a fact. What prevents other party workers and democratic believers from Parishath. They are not interested They have other agenda It is their weakness The door of Parishth is open to one and all.But the critics dont want ot come and take up the work because there is no material benefit. Dont blame others for your fault.
    The other findings about Kerla modeland issues Venu raised has some relevance.But it must be understood that Parishth has only put for a slogan about the present kerala society with facts. It is open for debate. Parishth has not yet formulated its own solutions for the present day ills.It is debatable.
    It may also be noted CPIM or for that mater Communist parties infiltrated into all progressive mass moments and wrecked it,after taking advantage of it. It is their clandestine activity and EMS was the kngpin of that.
    There is no doubt that CPIM has neither the ideological base nor the integrity for presenting a new vision for emerging Kerala either through parishath or through any other organisations.So Venu need not worry about that.

    ReplyDelete